ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ ഈ വര്‍ഷം ഇന്ത്യയില്‍ രണ്ട് പുതിയ കാറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ പുതിയ കാര്‍ണിവലും EV9 ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവിയും ഉള്‍പ്പെടും. കാര്‍ണിവലിന്റെ പുതിയ തലമുറ അതിന്റെ മുന്‍ഗാമിയേക്കാള്‍ ചില മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കമ്പനി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഏഴ് സീറ്റര്‍ ഇലക്ട്രിക് എസ്യുവി ആയിരിക്കും EV9.
അതേസമയം കിയ കാര്‍ണിവലിന്റെ പുതിയ തലമുറ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. 1.6 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 72 എച്ച്പി ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. എസ്യുവിയുടെ സംയുക്ത പവര്‍ ഔട്ട്പുട്ട് 242 എച്ച്പി പീക്ക് പവറും ആയിരിക്കും. മറുവശത്ത്, എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന പരമാവധി ടോര്‍ക്ക് 367 Nm ആണ്. എഞ്ചിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫ്രണ്ട് വീല്‍ ഡ്രൈവും വാഗ്ദാനം ചെയ്യുന്നു.
കിയ EV9 കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് എസ്യുവിയാണ്. ഇത് ഇന്ത്യയില്‍ 7-സീറ്റര്‍ ലേഔട്ട് ലഭ്യമാകും. 2024 ജൂണില്‍ എസ്യുവി പുറത്തിറക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. എസ്യുവിക്ക് 80 ലക്ഷം രൂപയോ അതില്‍ കൂടുതലോ വില പ്രതീക്ഷിക്കുന്നുണ്ട്.
കിയ EV9ന് രണ്ട് ഓപ്ഷനുകള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഒരു റിയര്‍-വീല്‍-ഡ്രൈവ് പതിപ്പും ഒരു ഓള്‍-വീല്‍-ഡ്രൈവ് പതിപ്പും. AWD പതിപ്പിന് 383 PS പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍ മോട്ടോര്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം RWD പതിപ്പ് 203 PS പവറും 350 Nm ടോര്‍ക്കും നല്‍കും. റേഞ്ചിന്റെ കാര്യത്തില്‍ RWD പതിപ്പില്‍ 562 കിലോമീറ്ററും AWD പതിപ്പില്‍ 504 കിലോമീറ്ററും പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.