ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ വരുന്നു

ബാംഗ്ളൂര്‍: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന നിരയിലുള്ള ഗ്രാന്‍ഡ് കമാന്‍ഡറുമായി

author-image
praveen prasannan
New Update
ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ വരുന്നു

ബാംഗ്ളൂര്‍: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന നിരയിലുള്ള ഗ്രാന്‍ഡ് കമാന്‍ഡറുമായി വരുന്നു. ഈ വര്‍ഷത്തെ ബീജിംഗ് ഓട്ടോഷോയിലായിരിക്കും വാഹനം അവതരിപ്പിക്കുക.

എന്നാല്‍ ചൈനയില്‍ ഓട്ടോഷോയ്ക്ക് മുന്നോടിയായി തന്നെ ഗ്രാന്‍ഡ് കമാന്‍ഡറിനെ എത്തിച്ചു കഴിഞ്ഞു. യുന്‍റു എന്ന പേരില്‍ ഷാംഹായ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയാണ് കമാന്‍ഡറിന്‍റെ രൂപകല്‍പന.

വാഹനത്തിന്‍റെ അകവശം ആഢംബരം നിറഞ്ഞതായിരിക്കും.2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ് ഡ് പെട്രോള്‍ എഞ്ചിനാണ് കമാന്‍ഡറിന് കരുത്ത് പകരുക.

ഈ എഞ്ചിന്‍ 270 ബി എച്ച് പിയും 400 എന്‍ എം ടോര്‍ക്കുമാണ് സൃഷ്ടിക്കുക. ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ് വകഭേദങ്ങളില്‍ ആള്‍വീല്‍ ഡ്രൈവ്, ഫ്രണ്ട് വീല്‍ ഡ്രൈവ് ഓപ്ഷനിലായിരിക്കും കമാന്‍ഡര്‍ വിപണിയിലെത്തുക.

jeep commander will be launched soon