ഇന്നോവ ക്രിസ്റ്റയ്ക്ക് പുത്തന്‍ വകഭേദം സമര്‍പ്പിച്ച് ടൊയോട്ട . പുതിയ ഇന്നോവ ക്രിസ്റ്റ ജി പ്ലസ് മോഡല്‍ വിപണിയില്‍ പുറത്തിറങ്ങി. 15.57 ലക്ഷം രൂപയാണ് ഏഴു സീറ്റര്‍ ജി പ്ലസ് വകഭേദത്തിന് വില. എട്ട് സീറ്റര്‍ പതിപ്പ് 15.62 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തും. വിലകള്‍ ഡല്‍ഹി ഷോറൂം അടിസ്ഥാനപ്പെടുത്തി. ഇനി മുതല്‍ ജി പ്ലസാണ് ഇന്നോവ ക്രിസ്റ്റ നിരയിലെ പ്രാരംഭ വകഭേദം.
സ്വകാര്യ കാര്‍ വിപണിയിലും ടാക്സി കാര്‍ വിപണിയിലും പുതിയ ജി പ്ലസ് മോഡലിനെ കമ്പനി അണിനിരത്തും. ടാക്സി വിപണി മാത്രം ലക്ഷ്യമിട്ടാണ് ഇന്നോവ ക്രിസ്റ്റ ജി മോഡലിനെ ടൊയോട്ട അവതരിപ്പിക്കുന്നത്. നിരയില്‍ ഇന്നോവ ക്രിസ്റ്റ ജിഎക്‌സ് മോഡലിന് താഴെയാണ് പുതിയ ജി പ്ലസ് വകഭേദത്തിന് സ്ഥാനം.
ജിഎക്‌സിനെ അപേക്ഷിച്ച് 38,000 രൂപയോളം ഇന്നോവ ക്രിസ്റ്റ ജി പ്ലസിന് കുറവാണ്. പ്രാരംഭ വകഭേദമായതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും മാത്രമെ ജി പ്ലസ് മോഡലില്‍ ഒരുങ്ങുന്നു ള്ളൂ. മറ്റു ഇന്നോവ വകഭേദങ്ങളില്‍ കണ്ടുവരുന്ന ഓഡിയോ സംവിധാനം, രണ്ടാംനിര സീറ്റുകളിലെ സെന്‍ട്രല്‍ ആംറെസ്റ്റ്, പിന്‍ ഡീഫോഗര്‍ മുതലായ ക്രമീകരണങ്ങളൊന്നും ജി പ്ലസിലുണ്ടാവില്ല.
16 ഇഞ്ചാണ് മോഡലിലെ അലോയ് വീലുകളുടെ വലുപ്പം. ഹാലജന്‍ യൂണിറ്റ് ഹെഡ്ലാമ്പുകള്‍ക്ക് പ്രകാശം പകരും. പിന്‍ സ്പോയിലര്‍, മാനുവല്‍ എസി വെന്റുകള്‍, ഫാബ്രിക് നിര്‍മ്മിത അപ്ഹോള്‍സ്റ്ററി എന്നിവ ഇന്നോവ ക്രിസ്റ്റ് ജി പ്ലസിന്റെ സവിശേഷതകളായി ചൂണ്ടിക്കാട്ടാം .
റെഡ്, പേള്‍ വൈറ്റ് നിറപതിപ്പുകളൊഴികെ മറ്റെല്ലാ നിറങ്ങളും ഇാേവ ക്രിസ്റ്റ ജി വകഭേദത്തില്‍ അണിനിരക്കും. എഞ്ചിനില്‍ മാറ്റങ്ങളില്ല. നിലവിലെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ മോഡലിലും തുടരുന്നു. എഞ്ചിന് 150 കരുത്തും 343 എന്‍എംടോര്‍ക്ക് പരമാവധി സൃഷ്ടിക്കാനാവും.
ആറ് സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്. മോഡലിന്റെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. പിന്‍ ക്യാമറ/സെന്‍സര്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക്ക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, മുന്‍ എയര്‍ബാഗുകള്‍, ഇന്‍സോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം തുടങ്ങിയ സംവിധാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.
പുതിയ വകഭേദം കടുവതോടെ ജി പ്ലസ്, ജിഎക്‌സ്, വിഎക്‌സ്, സെഡ്എക്‌സ് എന്നിങ്ങനെയാണ് വിപണിയിലെ ഇന്നോവ മോഡല്‍ നിര. ഇവര്‍ക്കു പുറമെ ഏറ്റവും ഉയര്‍ ടൂറിങ്ങ് സ്പോര്‍ട്ട് പതിപ്പിനെയും എംപിവിയില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്.