ഇന്ത്യന്‍ കാര്‍ വിപണിയിലേക്ക് പുതിയ പോരാളിയെ പുറത്തിറക്കി ഹ്യുണ്ടേയ്. വെന്യുവിന്റെ നൈറ്റ് (Knight) എഡിഷനാണ് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്നത്.ക്രെറ്റയ്ക്കും അല്‍ക്കസാറിനും ശേഷം ഹ്യുണ്ടേയ് പുറത്തിറക്കുന്ന മൂന്നാമത്തെ നൈറ്റ് എഡിഷനാണ് വെന്യുവിന്റേത്. മൂന്നു വെരിയന്റുകളില്‍ മാത്രമായി പുറത്തിറക്കുന്ന വെന്യു നൈറ്റ് എഡിഷന് പത്തു ലക്ഷം മുതല്‍ 13.48 ലക്ഷം രൂപ വരെയാണ് വില.
കറുപ്പില്‍ കരുത്തോടെയാണ് നൈറ്റ് എഡിഷന്റെ വരവ്.കറുപ്പിനു പുറമേ പിച്ചളയാണ് രണ്ടാമത്തെ നിറമായി ഉപയോഗിച്ചിരിക്കുന്നത്.മുന്നിലേയും പിന്നിലേയും ബംപറിലും മുന്നിലെ ചക്രങ്ങളിലും റൂഫ് റെയിലിലുമെല്ലാം പിച്ചള നിറം കാണാം.അതെസമയം പിന്നിലെ ഹ്യുണ്ടേയ് ലോഗോയും വെന്യുവിന്റെ ബാഡ്ജുമെല്ലാം ഡാര്‍ക്ക് ക്രോം നിറത്തിലാണ് ചെയ്തിരിക്കുന്നത്. ബ്രേക്ക് കാലിപേഴ്സിന് നല്‍കിയ ചുവപ്പു നിറവും പ്രത്യേകം ശ്രദ്ധിക്കപ്പെടും. ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് അടക്കം ബോഡിയുടെ നിറം നല്‍കിയിരിക്കുന്നത് നൈറ്റ് എഡിഷനിലെ കറുപ്പു നിറത്തിന്റെ ആഴം കൂട്ടും.
ബ്രേക്ക് കാലിപേഴ്സിന് നല്‍കിയ ചുവപ്പു നിറവും പ്രത്യേകം ശ്രദ്ധിക്കപ്പെടും. ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് അടക്കം ബോഡിയുടെ നിറം നല്‍കിയിരിക്കുന്നത് നൈറ്റ് എഡിഷനിലെ കറുപ്പു നിറത്തിന്റെ ആഴം കൂട്ടും.പുറത്തു മാത്രമല്ല ഉള്ളിലും വമ്പന്‍ മാറ്റങ്ങളോടെയാണ് നൈറ്റ് എഡിഷന്റെ വരവ്. ഉള്ളിലും കറുപ്പിനാണ് വലിയ പ്രാധാന്യമുള്ളത്. ഇരിപ്പിടങ്ങളിലും കറുപ്പു നിറത്തിന് തന്നെയാണ് മേല്‍ക്കോയ്മ. ഡുവല്‍ക്യാം ഡാഷ് കാമറ, ഓട്ടോ ഡിമ്മിങ് IRVM, 3ഡി ഡിസൈനര്‍ ഫ്ളോര്‍ മാറ്റുകള്‍ എന്നിവയും പുതിയ ഫീച്ചറുകളുടെ കൂട്ടത്തില്‍ നൈറ്റ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വാഹനപ്രോമികളുടെ മനംകവരുന്ന വിധത്തിലാണ് ഹ്യുണ്ടേയ് നൈറ്റ് എഡിഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ക്രെറ്റയുടെ നൈറ്റ് എഡിഷന് ലഭിച്ച പിന്തുണയും വെന്യു നൈറ്റ് എഡിഷന്‍ വേഗത്തിലാക്കി. ഇന്ത്യന്‍ വിപണിയിലെ എസ്യുവികളിലുള്ള തങ്ങളുടെ വിജയം നൈറ്റ് എഡിഷനിലും തുടരുമെന്ന ആത്മവിശ്വാസം ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സിഒഒ തരുണ്‍ ഗാര്‍ഗ് പ്രകടിപ്പിച്ചു.