ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 യുടെ മൂന്നാം തലമുറ മോഡല്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. അടുത്ത വര്‍ഷമാകും വിപണിയിലെത്തിക്കുക.
ഏറ്റവും പുതിയ i20 ക്ക് ഒരു പുതിയ ഡിസൈന്‍ കമ്പനി നല്‍കും. കാഴ്ചയില്‍ ഇന്റീരിയറിലും എക്സ്റ്റീരിയറിലും പുതുമ ഉളവാക്കുന്ന രൂപകല്‍പ്പനയായിരിക്കും ഹ്യുണ്ടായി ലഭ്യമാക്കുക. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് അവതരിപ്പിക്കുന്ന ചടങ്ങില്‍ വരാനിരിക്കുന്ന പുതിയ മോഡലുകളുടെ പട്ടികയില്‍ i20 യും ഉള്‍പ്പെടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
മൂന്നാം തലമുറയില്‍പെട്ട വാഹനം 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വക്താവ് സൂചന നല്‍കി.
ഹ്യുണ്ടായി വെന്യുവില്‍ വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭിക്കും. ഇത് നിലവിലെ എലൈറ്റ് i20 വാഗാദാനം ചെയ്യുന്ന അതേ ട്രാന്‍സ്മിഷന് സമാനമാണ്. ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മൂന്നാം തലമുറ i20 യിലും ഇതേ സംവിധാനം തന്നെയായിരിക്കും കമ്പനി ഉള്‍പ്പെടുത്തുക.