ന്യൂഡല്‍ഹി: ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ബജാജും ടിവിഎസും ഹീറോയും ഇത്തരത്തിലുള്ള മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിച്ചു. 60 ശതമാനം പെട്രോളിലും 40 ശതമാനം വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കമ്പനിയുടെ കാമ്രി കാര്‍ പോലെ ഇനി 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും ഓടുന്ന വാഹനങ്ങള്‍ നമ്മുടെ രാജ്യത്തും കൊണ്ടുവരും. ഈ സംരംഭം നമ്മുടെ രാജ്യത്ത് വിപ്ലവം സൃഷ്ടിക്കുംമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ചെലവ് കുറഞ്ഞതും, മലിനീകരണരഹിതവും തദ്ദേശീയവുമാണ്. രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനങ്ങളാണ് എല്ലായ്‌പ്പോഴും ചെയ്തിട്ടുള്ളത്. രാഷ്ട്രീയത്തിനതീതമായി എല്ലാ സംസ്ഥാനങ്ങളിലും റോഡ് വികസനം ഏറ്റെടുത്തിട്ടുണ്ട്. റോഡ് വികസനം നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്റെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.
റോഡ് ഗതാഗതഹൈവേ മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തിയ പരിവര്‍ത്തനപരമായ മാറ്റമാണ് നിതിന്‍ ഗഡ്കരിയെ 'ഇന്ത്യയുടെ ഹൈവേമാന്‍' എന്ന് വിളിക്കുന്നതിനുള്ള കാരണം.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">