സ്‌പോര്‍ടി ലുക്കില്‍ യുവാക്കളുടെ മനം കവരാന്‍ ഹോണ്ടയുടെ പുതിയ 160 സിസി മോട്ടോര്‍സൈക്കിള്‍ അവതരിച്ചു. പ്രീമിയം ഫീച്ചറുകളാണ് ഈ ബൈക്കിന്റെ പ്രധാന സവിശേഷത.
13.93 ബിഎച്ച്പിയും 13.9 എന്‍എം ടോര്‍ക്കും നല്‍കുന്ന നിലവിലെ അതെ 162.7 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിനാണ് എക്‌സ്-ബ്ലേഡിന് കരുത്തേകുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സും ഇടംതേടിയിട്ടുണ്ട്. റേസര്‍ ഷാര്‍പ് ഡിസൈന്‍ ശൈലിയിലാണ് എക്‌സ്-ബ്ലേഡ് ഒരുങ്ങിയിരിക്കുന്നത്. റോബോ-ഫെയ്സ് എല്‍ഇഡി ഹെഡ്ലാമ്പ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, മസിലന്‍ ഫ്യുവല്‍ ടാങ്ക്, കൂര്‍ത്തു നില്‍ക്കുന്ന ടെയില്‍ ലാമ്പ്, ഉയരം കുറഞ്ഞ ഫ്‌ളൈസ്‌ക്രീന്‍, അണ്ടര്‍ബെര്‍ലി കൗള്‍, ഇരട്ട ഔട്ട്‌ലെറ്റ് മഫ്‌ലര്‍ എന്നിവയാണ് പ്രധാന ഡിസൈന്‍ സവിശേഷതകള്‍.
പേള്‍ ഇഗ്‌നീയസ് ബ്‌ളാക്ക്, മാറ്റ് ഫ്രോസണ്‍ സില്‍വര്‍, മാറ്റ് മാര്‍വെല്‍ ബ്ലൂ മെറ്റാലിക്, മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ സ്പാര്‍ടന്‍ റെഡ് എന്നീ നിറങ്ങളിലായിരിക്കും ഹോണ്ട എക്‌സ്-ബ്ലേഡ് ലഭ്യമാവുക. മാര്‍ച്ച് ആദ്യ വാരത്തോടെയായിരിക്കും ഈ ബൈക്ക് വിപണിയിലെത്തുക. യമഹ FZ, ടിവിഎസ് അപാച്ചെ RTR 160, ബജാജ് പള്‍സര്‍ എന്‍എസ് 160 തുടങ്ങിയവരോടാണ്് എക്‌സ് ബ്ലേഡ് മത്സരിക്കുന്നത്.