ഹോണ്ട സിറ്റി , അമേസ് എന്നിവയ്ക്ക് ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹോണ്ട. ഹോണ്ട സിറ്റിയിൽ 75,000 രൂപ വരെയും ഹോണ്ട അമേസിൽ 57,000 രൂപ വരെയും ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും.
ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ അല്ലെങ്കിൽ ആക്സസറികൾ എന്നിവ ഉൾപ്പെടുന്നു.അതെസമയം ഹോണ്ട സിറ്റി ഇ:എച്ച്ഇവി (ഹൈബ്രിഡ്) , എലിവേറ്റ് എസ്‌യുവിക്ക് ഡിസ്കൗണ്ടുകളോ ആനുകൂല്യങ്ങളോ ഇല്ല.
ഹോണ്ട സിറ്റി ഡിസ്കൗണ്ടുകൾ
ഹോണ്ട സിറ്റി പെട്രോളിന് ഈ മാസം പരമാവധി 75,000 രൂപ വരെ കിഴിവ് ലഭിക്കും. ഹ്യുണ്ടായ് വെർണ , ഫോക്‌സ്‌വാഗൺ വിർറ്റസ്, സ്‌കോഡ സ്ലാവിയ , മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്ക് എതിരാളിയായ ഹോണ്ട സിറ്റി പെട്രോളിന് 121 എച്ച്‌പി, 145 എൻഎം, 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് സി.വി.റ്റിയാണ് ഹോണ്ട സിറ്റിയിൽ. സിറ്റി 11.63 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ, ഹൈബ്രിഡ് വേരിയന്റിന് 18.89 ലക്ഷം രൂപയാണ് വില.
ഹോണ്ട അമേസ് ഡിസ്‌കൗണ്ടുകൾ
ഹോണ്ട അമേസിനും 57000 രൂപ വരെ കിഴിവ് ലഭിക്കുന്നു. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിറ്റി എന്നിവയുമായി ജോടിയാക്കിയ 90hp, 110Nm, 1.2-ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിന് കരുത്തേകുന്നത്. 7.10 ലക്ഷം രൂപ മുതലാണ് വില.