അതിശയിപ്പിക്കും ഫീച്ചറുകള്‍ക്കൊപ്പം മോഹവിലയും; ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

പുതിയ ഡാര്‍ക്ക് കളര്‍ തീമും ബ്ലാക്ക് ക്രോം ഘടകങ്ങളും ബോഡി പാനലുകളില്‍ പുതിയ സ്‌ട്രൈപ്പുകളുമായാണ് വരവ്. ആക്ടിവ 3D എംബ്ലത്തിന് പ്രീമിയം ബ്ലാക്ക് ക്രോം ഗാര്‍ണിഷ് ലഭിക്കുന്നു, പിന്നിലെ ഗ്രാബ് റെയിലിന് ബോഡി കളര്‍ ഡാര്‍ക്ക് ഫിനിഷുമാണ്.

author-image
Greeshma Rakesh
New Update
അതിശയിപ്പിക്കും ഫീച്ചറുകള്‍ക്കൊപ്പം മോഹവിലയും; ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ആക്ടിവ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. ഡിഎല്‍എക്‌സ്, സ്മാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമായ ആക്ടിവ ലിമിറ്റഡ് എഡിഷന്റെ വില യഥാക്രമം 80,734 രൂപയും 82,734 രൂപയുമാണ്.

ഇതിനകം ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു. പുതിയ ലിമിറ്റഡ് എഡിഷന്‍ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് ലഭ്യമാകും.പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ ഡിസൈന്‍ മെച്ചപ്പെടുത്തലുകളോടെയാണ് വിപണിയില്‍ എത്തുന്നത്.

പുതിയ ഡാര്‍ക്ക് കളര്‍ തീമും ബ്ലാക്ക് ക്രോം ഘടകങ്ങളും ബോഡി പാനലുകളില്‍ പുതിയ സ്‌ട്രൈപ്പുകളുമായാണ് വരവ്. ആക്ടിവ 3D എംബ്ലത്തിന് പ്രീമിയം ബ്ലാക്ക് ക്രോം ഗാര്‍ണിഷ് ലഭിക്കുന്നു, പിന്നിലെ ഗ്രാബ് റെയിലിന് ബോഡി കളര്‍ ഡാര്‍ക്ക് ഫിനിഷുമാണ്.

 

മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. DLX വേരിയന്റില്‍ അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു, അതേസമയം ടോപ്പ്-സ്‌പെക്ക് വേരിയന്റില്‍ ഹോണ്ടയുടെ സ്മാര്‍ട്ട് കീ ഉണ്ട്.

7.64bhp കരുത്തും 8.9Nm ടോര്‍ക്കും വികസിപ്പിക്കുന്ന 109.51cc, സിംഗിള്‍ സിലിണ്ടര്‍, BSVI OBD2 കംപ്ലയിന്റ് PGM-FI എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ ഈ സ്‌കൂട്ടറില്‍ 10 വര്‍ഷത്തെ വാറന്റി പാക്കേജും (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷം ഓപ്ഷണല്‍) കമ്പനി വാഗ്ദാനം ചെയ്യുന്നു.

india price auto news honda active limited edition