ദുല്‍ഖറിന്റെ ഗാരേജിലെ പുതിയ അതിഥി

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രിയ പുത്രന് വാപ്പച്ചിയെ പോലെ വാഹനപ്രേമത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ അവസാനമായി തന്റെ ഗാരേജിലേയ്ക്ക് സ്വാഗതം ചെയ്തത്.

author-image
sruthy sajeev
New Update
ദുല്‍ഖറിന്റെ ഗാരേജിലെ പുതിയ അതിഥി

 

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രിയ പുത്രന് വാപ്പച്ചിയെ പോലെ വാഹനപ്രേമത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ അവസാനമായി തന്റെ ഗാരേജിലേയ്ക്ക് സ്വാഗതം ചെയ്തത്. ബെന്‍സ് സൂപ്പര്‍കാറായ എസ്എല്‍എസ് എഎംജി, മിനി കൂപ്പര്‍, ബിഎംഡബ്‌ള്യു എം3, പോളോ ജിടി തുടങ്ങിയ കാറുകളും മോഡിഫൈഡ് ട്രയംഫ് ബോണ്‍വില്‌ള, ബിഎംഡബ്‌ള്യു ആര്‍ 1200 ജിഎസ് തുടങ്ങിയ ബൈക്കുകളും സൂപ്പര്‍ താരം നേരത്തെ സ്വന്തമാക്കിയിരുന്നു. 2010 ല്‍ രാജ്യാന്തര വിപണിയിലെത്തിയ കാറിന്റെ രണ്ടാം തലമുറയാണ് നിലവില്‍ വിപണിയിലുള്ളത്.
ആഡംബരത്തിനും കരുത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി നിര്‍മിച്ചിരിക്കുന്ന കാറില്‍ 3996 സിസി പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 5750 മുതല്‍ 6000 വരെ
ആര്‍പിഎമ്മില്‍ 550 പിഎസ് കരുത്തും 1960 മുതല്‍ 4500 വരെ ആര്‍പിഎമ്മില്‍ 770 എന്‍എം ടോര്‍ക്കും നല്‍കും ഈ 4 ലീറ്റര്‍ എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍
വേഗത്തിലെത്താന്‍ 3.9 സെക്കന്റുകള്‍ മാത്രം വേണ്ട ഈ കരുത്തന്റെ കൂടിയ വേഗം മണിക്കൂറില്‍ 306 കിലോമീറ്ററാണ്. 2.03 കോടി രൂപയാണ് പനമേര ടര്‍ബോയുടെ
എക്സ്ഷോറൂം വില.

dulqar