പതിനൊന്ന് പ്രധാന നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങൾ

പതിനൊന്ന് പ്രധാന നഗരങ്ങളില്‍ പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് വാഹനങ്ങളെത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ

author-image
BINDU PP
New Update
പതിനൊന്ന് പ്രധാന നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങൾ

പതിനൊന്ന് പ്രധാന നഗരങ്ങളില്‍ പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് വാഹനങ്ങളെത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം) പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഇലക്ട്രിക് ബസുകള്‍, ഇലക്ട്രിക് ടാക്‌സികള്‍, ഇലക്ട്രിക് റിക്ഷകള്‍ തുടങ്ങിയവ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ജയ്പുര്‍, ലഖ്നൗ, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ജമ്മു, ഗുവാഹത്തി എന്നിവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള മറ്റു നഗരങ്ങള്‍. ചാർജിങ് സൗകര്യങ്ങൾക്ക് സബ്സിഡി ഏർപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തെ പൊതുഗതാഗതം ഭാവിയില്‍ 100 ശതമാനം ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി ആനന്ദ് ഗീതെ പറഞ്ഞു. വാഹനങ്ങളുടെ ചെലവിന്റെ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെയാകും സബ്സിഡി നല്‍കുക. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും ചെലവും പരിഗണിച്ച്, ഭാവിയില്‍ പദ്ധതിവിഹിതം 14,000 കോടി രൂപയായി ഉയര്‍ത്താനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്.

electric vehicle