മഴക്കാലം; ഇലക്ട്രിക് വാഹന ഉടമകള്‍ ശ്രദ്ധിക്കണം

മഴക്കാലം ഇലക്ട്രിക് വാഹന ഉടമകള്‍ ആശങ്കപ്പെടേണ്ട സമയം കൂടിയാണ്. എന്നാല്‍ മഴക്കാലമായാല്‍ ഇലക്ട്രിക വാഹന ഉടമകള്‍ അല്‍പം ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

author-image
Lekshmi
New Update
മഴക്കാലം; ഇലക്ട്രിക് വാഹന ഉടമകള്‍ ശ്രദ്ധിക്കണം

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കാലം ഇലക്ട്രിക് വാഹന ഉടമകള്‍ ആശങ്കപ്പെടേണ്ട സമയം കൂടിയാണ്. എന്നാല്‍ മഴക്കാലമായാല്‍ ഇലക്ട്രിക വാഹന ഉടമകള്‍ അല്‍പം ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

ചാര്‍ജിങ് ഉപകരണങ്ങളെ സംരക്ഷിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ചാര്‍ജിങ് ഉപകരണങ്ങള്‍ ഡ്രൈ ആയി തന്നെ സൂക്ഷിക്കുക. പുറത്താണ് വാഹനം ചാര്‍ജ് ചെയ്യുന്നതെങ്കില്‍ ചാര്‍ജിങ് പോയിന്റ് മഴവെള്ളത്തില്‍ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഉപകരണത്തില്‍ വെള്ളം വീണാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.

ബാറ്ററിയുടെ ആരോഗ്യമാണ് മറ്റൊരു പ്രധാനഘടകം. ഇന്‍സുലേഷന്‍ അല്ലെങ്കില്‍ കണക്റ്റര്‍ കേടുപാടുകള്‍ ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക. മഴക്കാലത്ത് ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവര്‍ വെള്ളക്കെട്ടുള്ള റോഡുകള്‍ ഒഴിവാക്കുക.

അതുപോലെ തന്നെ കാറിന്റെ ഇന്റീരിയരും പ്രധാനമാണ്. കാറിനുള്ളിലെ വെള്ളവും ഈര്‍പ്പവും ഇലക്ട്രിക് വാഹനങ്ങളില്‍ പ്രശ്‌നം ഉണ്ടാക്കും. വാഹനത്തിന്റെ ഡോറുകളും വിന്‍ഡോകളും ശരിയായി അടയ്ക്കുകയും വേണം.

rain electric vehicle precautions