വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം ഇ-ടെൻഡറിലേക്കു മാറ്റാനുള്ള നടപടിമോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. നാഷണൽ ഇൻഫോര്മാറ്റിക് സെന്ററുമായി ചേര്ന്നാ ണ് സോഫ്റ്റവെയറിൽ മാറ്റംവരുത്തുന്നത്. ഡല്ഹി മാതൃകയിലാണ് പുതിയഓൺലൈൻ സംവിധാനം. ഇതില്സം സ്ഥാനത്തിന് അനുയോജ്യമായ മാറ്റംവരുത്തും. ഇക്കാര്യത്തില് അന്തിമധാരണയായി. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പരസ്പരം ബന്ധപ്പെടാനോ തിരിച്ചറിയാനോ കഴിയില്ല .
. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റില് ഇതിന്റെ ലിങ്ക് ഉണ്ടാകും. താത്കാലിക രജിസ്ട്രേഷന്എ ടുത്തശേഷം നമ്പര്ബു ക്കുചെയ്യാം. നിശ്ചിത സമയത്തിനുള്ളിൽ ലേലം നടക്കും. ലേലം ഉറപ്പിച്ചശേഷമേ ഉടമയെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് പോലും തിരിച്ചറിയാന് കഴിയൂ.
ഫാൻ സി വാഹന നമ്പറുകളുടെ ലേലത്തില് ഒത്തുകളിമൂലം സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്ന ആക്ഷേപങ്ങൾ ക്കിടെയാണ് പുതിയ സംവിധാനം.
മുന്‍വര്‍ഷങ്ങളിലെ കെ.എല്‍. 01 ശ്രേണിയിലെ ആദ്യ നമ്പറുകളുടെ ലേലത്തുക കണക്കിലെടുക്കുമ്പോള്‍ സി.എ. ഒന്നിന് കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ലഭിക്കേണ്ടിയിരുന്നു. ലേലം ഇ-ടെന്‍ഡറിലാകുന്നതോടെ സര്‍ക്കാരിന് ലഭിക്കേണ്ട പണം ഒത്തുകളിയിലൂടെ നഷ്ടപ്പെടുന്നത് തടയാനായേക്കും.