തയാറെടുക്കുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്ന്. വര്‍ഷാവസാനം ധാരാളം ഓഫറുകള്‍ കാര്‍ കന്പനികള്‍ പ്രഖ്യാപിക്കാറുണ്ട്.
പുതിയ വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി പഴയ സ്റ്റോക് വിറ്റഴിക്കാന്‍ കന്പനികള്‍ ശ്രമിക്കും. ഇതുകാരണം വലിയ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
എന്നാല്‍ ജനുവരി മുതല്‍ കാറുകളുടെ വില ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ വര്‍ഷാവസാനം കാര്‍ വാങ്ങുന്നത് സാന്പത്തികമായി ഗുണം ചെയ്യും.
എന്നാല്‍ ജനുവരിയില്‍ വാങ്ങുന്ന കാറിനെ അപേക്ഷിച്ച് 2017 ഡിസംബറില്‍ വാങ്ങുന്ന കാറിന് ഒരു വര്‍ഷത്തെ പഴക്കമുണ്ടാകും.
വര്‍ഷാവസാനം കാര്‍ വാങ്ങിയാല്‍ പുതിയ കാറിനുണ്ടാകാവുന്ന പുതു സവിശേഷതകളും മറ്റും ലഭിച്ചില്ലെന്ന് വരാം.
കാറിന്‍റെ മൂല്യം നിശ്ചയിക്കുന്നതില്‍ നിര്‍മ്മാണ വര്‍ഷം നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വാഹനം വാങ്ങി അഞ്ച് വര്‍ഷം കഴിയുന്പോള്‍ തന്നെ 50 ശതമാനം മൂല്യത്തകര്‍ച്ച നേരിടും. 2017 അവസാനം ഇറങ്ങിയ കാറാണെങ്കിലും 2018ലെ കാറുകള്‍ക്ക് വീണ്ടും വില്‍ക്കുന്പോള്‍ മൂല്യം കുറയും.