ബജാജ് ഓട്ടോ പുതിയ പൾസർ എൻഎസ് 125 അവതരിപ്പിച്ചു
കൊച്ചി: യുവാക്കൾക്കായി ബജാജ് ഒട്ടോ ഇന്ത്യയിൽ പുതിയ പൾസർ എൻഎസ് 125 അവതരിപ്പിച്ചു. സ്പോർട്സ് മോട്ടോർസൈക്കിൾ വിഭാഗത്തിലുള്ള പൾസർ എൻഎസ് 125ന് 93,690 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില.
ബീച്ച്ബ്ളൂ, ഫിയറി ഓറഞ്ച്, ബേൺഡ് റെഡ്, ഗ്രേ എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 12 പിഎസ് കരുത്തും 11 എൻഎം ടോർക്കും നൽകുന്ന ശക്തമായ എഞ്ചിൻ, ഏത് തരത്തിലുള്ള റോഡുകളിലും മികച്ച പ്രകടനം നൽകുതിനായി പെരിമീറ്റർ ഫ്രെയിം, നൈട്രോക്സ് മോണോ-ഷോക്ക് അബ്സോർബർ എന്നിവയാണ് എൻഎസ് 125ന്റെ സവിശേഷതകൾ
ആദ്യ പെർഫോമൻസ് റൈഡിങിന് കാത്തിരിക്കുന്ന ബൈക്ക് പ്രേമികൾക്കായി ഉയർന്ന സിസി പൾസർ എൻഎസ് സീരീസ് ബൈക്കുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. പൾസർ 125 ന് ഉപയോക്താക്കളിൽനിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ എൻഎസ് 125, എൻട്രി സ്പോർട്ട്സ് ബൈക്ക് വിഭാഗത്തിൽ ബ്രാൻഡിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് - മേട്ടോർസൈക്കിൾസ് പ്രസിഡന്റ് സാരംഗ് കനാഡെ പറഞ്ഞു.