മുംബയ്: ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുരസ്‌കാര നേട്ടവുമായി വോള്‍വോ. ഓട്ടോകാര്‍ അവാര്‍ഡുകളില്‍, കോംപാക്ട് ലക്ഷ്വറി എസ് യു വി ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും എക്‌സ് സി 40 കരസ്ഥമാക്കിയിരുന്നു. ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ ചടങ്ങിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. മാത്രമല്ല, 2019 പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം വോള്‍വോ എക്‌സ് സി 40 സ്വന്തമാക്കി. വിലകൂടിയ ആഢംബര കാറുകളില്‍ മാത്രം ലഭ്യമാകുന്ന സൗകര്യങ്ങള്‍ നല്‍കിയതിനാല്‍ എക്‌സ് സി 40യ്ക്ക് മാസങ്ങള്‍ക്കുള്ളില്‍ ജന ശ്രദ്ധ നേടുവാന്‍ സാധിച്ചു.
കൂടാതെ,ഇന്ത്യയില്‍ വോള്‍വോ കാറുകളുടെ വിപണിയില്‍ ജനുവരി ഒക്ടോബര്‍ മാസങ്ങളില്‍ 40 ശതമാനം വര്‍ധയുണ്ടാക്കാനും എക്‌സ് സി 40 നിര്‍ണായക പങ്കു വഹിച്ചിരിക്കുന്നു.ഇതിനെല്ലാം പുറമെ, അഭിമാനകരമായ രണ്ട് അവാര്‍ഡുകളിലൂടെ അംഗീകരിക്കപ്പെട്ടത്തിലൂടെ 2019ല്‍ വോള്‍വോ കാറുകളുടെ സാന്നിധ്യം ശക്തമായി ഉറപ്പിക്കാന്‍ സഹായിക്കുമെന്നും ഉപഭോക്താക്കള്‍ക്കും ഡീലേഴ്‌സിനും വോള്‍വോ ടീമിനും നന്ദി അറിയിക്കുന്നതായും വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രംപ് വ്യക്തമാക്കി.