കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഇരുചക്രവാഹന നിർമാതാക്കളായഏയ്ഥര്‍ എനര്‍ജിയുടെ, ഏയ്ഥര്‍ 450 എക്‌സ് കേരള വിപണിയിലെത്തുന്നു. 125 സിസി വിഭാഗത്തില്‍പ്പെട്ട പുതിയ സ്‌കൂട്ടര്‍ നവംബറില്‍ കൊച്ചിയിലെത്തും. മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്ടിവിറ്റി, ഇന്റലിജന്റ് ഫങ്ഷണാലിറ്റി എന്നിവയാണ് ഏയ്ഥറിന്റെ പ്രത്യേകതകള്‍. ഏതു തിരക്കേറിയ റോഡിലും സഹായിക്കുന്ന ഏയ്ഥര്‍ 450 എക്‌സ് ഒരു മണിക്കൂര്‍ ചാര്‍ജില്‍ കൂടുതല്‍ ദൂരം ഓടുകയും ചെയ്യും.
പുതിയ സ്‌കൂട്ടറില്‍ 2.9 കിലോ വാട് ലീഥിയം അയണ്‍ബാറ്ററി ആണുള്ളത്. 85 കിലോമീറ്ററാണ് പരമാവധി റേഞ്ച്. 108 കിലോഗ്രാം മാത്രമാണ് ഭാരം. നിരവധി ട്രയലുകളുടെ പശ്ചാത്തലത്തില്‍ പ്രകടനക്ഷമത മെച്ചപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് റൈഡുകള്‍ ഒക്ടോബറില്‍ ആരംഭിക്കും. ഇലക്ട്രിക് ചാര്‍ജിംഗിനായി ഏയ്ഥര്‍ ഗ്രിഡ് ചാര്‍ജിംഗ് ശൃംഖല ഉണ്ടായിരിക്കും.
ഓരോ നഗരത്തിലും ഒന്നാംഘട്ടമെന്ന നിലയില്‍ 10–15 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് പരിപാടി. മഹാമാരിയെ തുടര്‍ന്നാണ് പുതിയ സ്‌കൂട്ടര്‍ വൈകിയതെന്ന് ഏയ്ഥര്‍ എനര്‍ജി സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു. എന്നാല്‍ ഈ കാലയളവില്‍ സമഗ്രമായ വികസന പ്ലാനിന് രൂപം കൊടുക്കാന്‍ കഴിഞ്ഞു.