എംജിയുടെ പുതിയ ഇവി, കൊമറ്റില്‍ ബോളിവുഡ് സുന്ദരി ജാന്‍വി കപൂറിന്റെ യാത്ര. എംജി ഇന്ത്യയാണ് ഇന്‍സ്റ്റാഗ്രാമിലും യുട്യൂബിലും പ്രൊമോഷണല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കൊമറ്റ് ഇവി ഡ്രൈവ് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം ജാന്‍വി വീഡിയോയില്‍ പങ്കുവയ്ക്കുന്നു.
2023 മേയിലാണ് എംജി കൊമറ്റ് ഇവിയുടെ ബുക്കിങ്ങുകള്‍ തുടങ്ങിയത്. കോമെറ്റ് പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഉള്ളത്. 17.3 KWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജ് ചെയ്താല്‍ എംജി കോമെറ്റ് ഇവി 230 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എംജി കോമെറ്റിന് തുടിപ്പേകുന്ന സിംഗിള്‍ പിഎംഎസ് മോട്ടോര്‍ 41.4 ബിപിഎച്ച് പവറും 110 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 3.3 kW ചാര്‍ജര്‍ ഉപയോഗിച്ച് 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 5 മണിക്കൂറില്‍ 10-80 ശതമാനം ചാര്‍ജാകും.
ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അടങ്ങുന്ന ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകളാണ് എംജി കോമറ്റ് ഇവി പായ്ക്ക് ചെയ്യുന്നത്.
11,000 രൂപയാണ് എംജി കോമെറ്റ് ഇവിയുടെ ബുക്കിംഗ് തുക. മെയ് 22 മുതല്‍ അള്‍ട്ര കോംപാക്ട് ഇവിയുടെ ഡെലിവറി ആരംഭിച്ചിരുന്നു.
കൊച്ചിയില്‍ വാഹനത്തിന്റെ എന്‍ട്രി ലെവല്‍ വേരിയന്റായ പേസ് നിരത്തിലെത്തുമ്പോള്‍ 8.40 ലക്ഷം രൂപ വിലയാകും. പ്ലേ വേരിയന്റിനായി 10.15 ലക്ഷം രൂപയാണ് മുടക്കേണ്ടത്.
ടോപ് സ്‌പെക് വേരിയന്റായ പ്ലഷ് വേരിയന്റിനായി 10.90 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വിലയായി നല്‍കേണ്ടത്. എംജി കോമറ്റ് ഋഢ യുടെ വലിപ്പം നോക്കിയാല്‍ ഇതിന് 2,974 ാാ നീളവും 1,505 ാാ വീതിയും 1,613 ാാ ഉയരവും 2,010 ാാ വീല്‍ബേസും ഉണ്ട്.
അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് എംജി കോമെറ്റ് ഇവി വാഗ്ദാനം ചെയ്യുന്നത്. കാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക് റൂഫുള്ള കാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക് റൂഫുള്ള ആപ്പിള്‍ ഗ്രീന്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ നിന്ന് കോമറ്റ് ഇവി തിരഞ്ഞെടുക്കാം.