ബുള്ളറ്റ് പ്രേമികൾക്കായി ജനപ്രിയമോഡലായ ക്ളാസിക് 350ന്റെ മൂന്നു റെഡിറ്റ്ച്ച് സീരീസ് പതിപ്പുകളാണ് കമ്പനി വിപണിയിലും നിരത്തിലുമെത്തിക്കുന്നത്. റെഡിറ്റ്ച്ച് റെഡ്, റെഡിറ്റ്ച്ച് ഗ്രീന്റെ ഡിറ്റ്ച്ച് ബ്ളൂ എന്നിവയാണ് അവ. റെഡിറ്റ്ച്ചിലെ പ്ലാന്റിൽ നിന്നും ആറരപ്പതിറ്റാണ്ടുകൾക്കപ്പുറം പുറത്തിറങ്ങിയ നിറഭേദങ്ങളിൽ പ്രചോദനം ഉൾ ക്കൊണ്ടാണ് ഈ പുതിയ പതിപ്പുകളുടെ വരവ്.
ലോകത്തെ ഏറ്റവും പഴക്കമുള്ളതും ജനപ്രിയവുമായ മോട്ടോർ സൈക്കിൽ ബ്രാൻഡ് റോയൽ എൻഫീൽഡിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ ഒരു ചെറു പട്ടണമാണ് റെഡിറ്റ്ച്ച്.
മോട്ടോർസൈക്കിൾ നിർമ്മാണ പാരമ്പര്യമുള്ള വടക്കുകിഴക്കന് ഇംഗ്ലണ്ടിലെ നഗരം. ഇവിടെയുള്ള റോയൽ എൻഫീൽഡ് പ്ലാന്റിൽ നിന്ന് 1950ല്ആ ദ്യമായി പുറത്തിറങ്ങിയമോട്ടോർ സൈക്കിളുകൾ ഒരു കാലത്തു യുവാക്കളുടെ ഹരമായിരുന്നു.
എന്നാൽ രണ്ടാംലോക മഹായുദ്ധാനന്തര കാലത്തെ ഈ ബ്രിട്ടീഷ് മോട്ടോര്സൈ ക്കിളുകളുടെ മാതൃകയില് പുതിയ സൃഷ്ടിക്ക് ഒരുങ്ങുകയാണ് ഇപ്പോൾ റോയൽ എൻഫീൽഡ് .
ഈ ശ്രമങ്ങളുടെ ഫലമായി ജനപ്രിയമോഡലായ ക്ളാസിക് 350ന്റെ മൂന്നു റെഡിറ്റ്ച്ച് സീരീസ് പതിപ്പുകളാണ് കമ്പനി വിപണിയിലും നിരത്തിലുമെത്തിക്കുന്നത്. റെഡിറ്റ്ച്ച് റെഡ്, റെഡിറ്റ്ച്ച് ഗ്രീന്റെ ഡിറ്റ്ച്ച് ബ്ളൂ എന്നിവയാണ് അവ. റെഡിറ്റ്ച്ചിലെ പ്ലാന്റി ല്നി ന്നും ആറരപ്പതിറ്റാണ്ടുകള്ക്ക പ്പുറം പുറത്തിറങ്ങിയ നിറഭേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ പതിപ്പുകളുടെ വരവ്.
റോയൽ എൻഫീൽഡിന്റെ 346സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് കണ്സ്ട്ര ക്ഷന്എൻജിൻ വാഹനത്തിനു കരുത്തുപകരും. 19.8ബിഎച്ച്പിയും 28 എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
ഫ്രണ്ട്, റിയർ മഡ്ഗാഡുകൾ , ഡ്ലൈറ്റ് കേസിങ്, ഫ്യുവല് ടാങ്കും ഓവല് ടൂള് ബോക്സ്, എക്ഹോസ്റ്റ് ഫിന്സ് സ്പീഡോമീറ്റര് ഡയല് സിംഗിള്സീ റ്റ് സ്പ്രിങ് സാഡില് ടെയ്ൽ ലൈറ്റ് അസംബ്ളി, ഹെഡ്ലാമ്പ് ക്യാപ് എന്നിവയും പുതിയ ബുള്ളറ്റിന്റെ സവിശേഷതകളാണ്. 1,46,093 രൂപയാണ് ഡല്ഹി യിലെ ഓണ്റോ ഡ് വില.
പുതുക്കിയ നിറത്തിനൊപ്പം സ്റ്റിക്കറുകൾ, വെളുത്ത ബോർഡർ നൽകിയിട്ടുള്ള പുത്തൻ സീറ്റ് തുടങ്ങിയവ പുതിയ 350 ക്ലാസികിനെ വേറിട്ടതാക്കുന്നു.