ന്യൂ ഡൽഹി: ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ ശ്രീ. വേണു ശ്രീനിവാസന് ഇന്ന് രാഷ്ട്രപതി ഭവനില്‍ വെച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. റാം നാഥ് കോവിന്ദ് പത്മഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു.
വ്യാപാര-വ്യവസായ മേഖലകളിലെ സംഭാവനകളെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് ശ്രീ. വേണു ശ്രീനിവാസന് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചത്.
സുന്ദരം-ക്ലേട്ടണ്‍, ആഗോളതലത്തില്‍ പ്രശസ്തമായ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവ ഉള്‍പ്പെടുന്ന ടിവിഎസ് ഗ്രൂപ്പിന്‍റെ ചെയര്‍മാനാണ് ശ്രീ. വേണു ശ്രീനിവാസന്‍.
ശ്രീനിവാസന് 2010-ല്‍ ഇന്ത്യന്‍ രാഷ്ട്രപതി പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. 1996-ല്‍ സ്ഥാപിച്ച ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയാണ് ശ്രീനിവാസന്‍. 5000-ലധികം ഗ്രാമങ്ങളില്‍ ഈ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു, സ്ത്രീ ശാക്തീകരണവും വനവല്‍ക്കരണവും ട്രസ്റ്റിന്‍റെ ചില പ്രധാന മേഖലകളില്‍ ഉള്‍പ്പെടുന്നു.