മുംബൈ: ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ കുതിപ്പിന് തയ്യാറെടുത്ത് ടാറ്റ. 50 % ജീവനക്കാര്‍ക്കും ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ പരിശീലനം നല്‍കാനാണ് ടാറ്റയുടെ തീരുമാനം.
5 വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലധികം തൊഴിലാളികളെയും അത്യാധുനിക ഓട്ടോമോട്ടീവ് ടെക്‌നോളജി യില്‍ സജ്ജരാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ടാറ്റ പറഞ്ഞു.
ഇതിനായി, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഷോപ്പ് ഫ്‌ലോര്‍ ടെക്‌നീഷ്യന്‍മാര്‍ മുതല്‍ ലൈന്‍ എഞ്ചിനീയര്‍മാര്‍, പ്ലാന്റ് മാനേജ്‌മെന്റ് തുടങ്ങി എല്ലാ ജീവനക്കാരുടെയും പരിശീലന മൊഡ്യൂളുകള്‍ വികസിപ്പിച്ചതായി ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു.
57,000-ത്തിലധികം ജീവനക്കാര്‍ പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആണെന്ന് കമ്പനി അറിയിച്ചു.