മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ ജി ടി ആര്‍ ഇഗോയിസ്റ്റ് വിറ്റൊഴിഞ്ഞു

മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന് ക്രിക്കറ്റിനോട് മാത്രമല്ല പാഷന്‍. കാറുകളോട് താരത്തിന് ഒരു പ്രത്യേക ക്രെയ്‌സാണ്. ബിഎംഡബ്‌ള്യുവിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറാണ് സച്ചിന്‍. സച്ചിന്റെ വാഹന ശ്രേണിയില്‍ നിന്നും താരം ഒരു വാഹനം കൂടെ വില്‍പ്പനയ്ക്ക് വച്ചു.

author-image
sruthy
New Update

സ്വകാര്യ ശേഖരത്തിലെ നിസ്‌സാന്‍ ജി ടി ആര്‍ ഇഗോയിസ്റ്റ് സ്‌പോര്‍ട്‌സ് കാറാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിറ്റൊഴിഞ്ഞത്. മുംബൈ സ്വദേശിയാണ് കാര്‍ സ്വന്തമാക്കിയത്. 2011ല്‍ സൂറത്ത് സ്വദേശിയയാ ബിസിനസുകാരനു തന്റെ ഫെറാരി 360 മൊഡേന വിറ്റ ശേഷമായിരുന്നു തെന്‍ഡുല്‍ക്കര്‍ ജി ടി ആര്‍ വാങ്ങിയത്.

സച്ചിനു പുറമെ ഫോര്‍മുല വണ്‍ ഡ്രൈവറായിരുന്ന നരെയ്ന്‍ കാര്‍ത്തികേയനും ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമും ജി ടി ആര്‍ സ്വന്തമാക്കിയിരുന്നു. 1.99 കോടി രൂപയായിരുന്നു കാറിന്റെ ഡല്‍ഹി ഷോറൂമിലെ വില. കാറിലെ ഇരട്ട ടര്‍ബോ, വി സിക്‌സ്, 3.8 ലീറ്റര്‍ എന്‍ജിന് പരമാവധി 562 ബി എച്ച് പി വരെ കരുത്തും 637 എന്‍ എം വരെ ടോര്‍ക്കും

സൃഷ്ടിക്കാനാവും.

ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. നിശ്ചലാവസ്ഥയില്‍ നിന്നു വെറും മൂന്നു സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാറിനാവും; മണിക്കൂറില്‍ 320 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.

Sachin