റോയല്‍ എന്‍ഫീല്‍ഡ് 750 അവതരിപ്പിച്ചു

വാഹന പ്രേമികളുടെ എക്കാലത്തെയും പ്രിയ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയമോഡല്‍ അവതരിച്ചു. 750 സിസി ബുള്ളറ്റിനെയാണ് കമ്പനി ഔദ്യോഗികമായി വാഹന പ്രേമികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്റെ കഫേറേസര്‍ ശ്രേണിയിലായിരിക്കും പുതിയ ബൈക്ക്.

author-image
sruthy sajeev
New Update
റോയല്‍ എന്‍ഫീല്‍ഡ് 750 അവതരിപ്പിച്ചു

 

വാഹന പ്രേമികളുടെ എക്കാലത്തെയും പ്രിയ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയമോഡല്‍ അവതരിച്ചു. 750 സിസി ബുള്ളറ്റിനെയാണ് കമ്പനി ഔദ്യോഗികമായി
വാഹന പ്രേമികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്റെ കഫേറേസര്‍ ശ്രേണിയിലായിരിക്കും പുതിയ ബൈക്ക്. റോയല്‍ എന്‍ഫീല്‍ഡ് ഇന്നുവരെ നിര്‍മ
ിച്ചതില്‍ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എന്‍ജിനായിരിക്കും പുതിയത്. നിലവില്‍ നിരത്തിലുള്ള കോണ്‍ണ്ടിനെന്റല്‍ ജിടി മോഡലിന്റെ അടിസ്ഥാനത്തിലാകും 750 സ
ിസി എന്‍ഫീല്‍ഡ് എന്നാണ് സൂചന. എയര്‍കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനിലിറങ്ങുന്ന ആദ്യ വാഹനമാണിത്. പരമാവധി 50 എച്ച്പി കര
ുത്തും 60 എന്‍എം ടോര്‍ക്കുമേകുന്നതാകും എന്‍ജിന്‍. മുന്‍ പിന്‍ ടയറുകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും.
അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന ബൈക്കില്‍ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കും യൂറോപ്യന്‍ വിപണി കൂടി മുന്നില്‍കണ്ടു നിര്‍മിക്കുന്ന ബൈ
ക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കുമെന്നും റിപേ്പാര്‍ട്ടുകളുണ്ട്. ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ്, ട്വിന്‍-പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്റര്‍ എന്നിവ വാഹനത്തില്‍
ഉണ്ടാകുമെന്നാണ് സൂചന. ഫീച്ചേഴ്സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ ലഭ്യമാകു. റോയല്‍ എന്‍ഫീല്‍ഡ് 750 ന്റെ പരമാവധി വേഗത 160 ക
ീമി ആയിരിക്കും. 2018 ആദ്യം പുതിയ ബൈക്ക് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. 3.5 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെയായിരിക്കും വില.

 

royal enfield