ഇന്നോവ കുപ്പായം അണിയാൻ മാരുതി; പുതിയ ഹൈബ്രിഡ് എസ്‌.യു.വി. എത്തുന്നു

മാരുതി സുസുക്കി - ടൊയോട്ട സംയുക്ത സംരംഭം അടുത്തിടെ സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി രണ്ട് പുതിയ എസ്‌യുവികൾ പുറത്തിറക്കിയിരുന്നു. മാരുതിയുടെ എസ്‌യുവിയെ ഗ്രാൻഡ് വിറ്റാര എന്ന് വിളിക്കുമ്പോൾ, ടൊയോട്ടയുടെ എസ്‌യുവിക്ക് അർബൻ ക്രൂയിസർ ഹൈറൈഡർ എന്നാണ് പേര് നൽകിയത്.

author-image
santhisenanhs
New Update
ഇന്നോവ കുപ്പായം അണിയാൻ മാരുതി; പുതിയ ഹൈബ്രിഡ് എസ്‌.യു.വി. എത്തുന്നു

മാരുതി സുസുക്കി - ടൊയോട്ട സംയുക്ത സംരംഭം അടുത്തിടെ സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി രണ്ട് പുതിയ എസ്‌യുവികൾ പുറത്തിറക്കിയിരുന്നു. മാരുതിയുടെ എസ്‌യുവിയെ ഗ്രാൻഡ് വിറ്റാര എന്ന് വിളിക്കുമ്പോൾ, ടൊയോട്ടയുടെ എസ്‌യുവിക്ക് അർബൻ ക്രൂയിസർ ഹൈറൈഡർ എന്നാണ് പേര് നൽകിയത്.

2023 ആദ്യം ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി മാരുതി സുസുക്കി ഒരു പുതിയ ക്രോസ്ഓവർ അവതരിപ്പിക്കും. മാരുതി സുസുക്കി ഈ ക്രോസ്ഓവർ ടൊയോട്ടയ്ക്കും നൽകും. ഇതും അടുത്ത വർഷം ആദ്യം വിൽപ്പനയ്‌ക്കെത്തും.

ഈ സാമ്പത്തിക വർഷം അവതരിപ്പിക്കുന്ന ഒരു പുതിയ സി-സെഗ്‌മെന്റ് എംപിവിയാണ് ടൊയോട്ട തയ്യാറാക്കുന്നതെന്ന് ബിസിനസ് സ്റ്റാൻഡേര്‍ഡ്‍സിനെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ക്രോസ് ബാഡ്‍ജ് ടൊയോട്ട വാഹനമായിരിക്കും ഇത്. അതേസമയം ഈ സി-സെഗ്‌മെന്റ് എംപിവിയുടെ പേര് വ്യക്തമല്ല. പക്ഷേ ഇത് പുതിയ ഇന്നോവ ഹൈബ്രിഡ് ആയിരിക്കുമെന്നാണ് സൂചനകള്‍.

2022 നവംബറിൽ ഇന്തോനേഷ്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പുതിയ ഇന്നോവ ഹൈബ്രിഡ് ടൊയോട്ട പരീക്ഷിക്കുന്നുണ്ട്. അടുത്ത വർഷം ആദ്യം ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്ന് വിളിക്കപ്പെട്ടേക്കാവുന്ന ഈ പുതിയ മോഡല്‍, നിലവിലുള്ള ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കും. അടിസ്ഥാനം, എഞ്ചിൻ സവിശേഷതകൾ, ഇന്റീരിയർ എന്നിവയിൽ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ മോഡൽ എത്തുന്നത്.

RWD ലേഔട്ടിനൊപ്പം ലാഡർ-ഓൺ-ഫ്രെയിം ഷാസിക്ക് പകരം, പുതിയ ഇന്നോവ ഹൈക്രോസ് ഫ്രണ്ട് വീൽ ഡ്രൈവ് സജ്ജീകരണത്തോടുകൂടിയ പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

പുതിയ മോഡലിന് 2860 എംഎം നീളമുള്ള വീൽബേസ് ഉണ്ടെന്നാണ് റിപ്പോർട്ട്, ഇത് നിലവിലെ എംപിവിയേക്കാൾ 100 എംഎം നീളമുള്ളതാണ്. പുതിയ ഇന്നോവ ഹൈക്രോസിന് ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും എന്നതാണ് മറ്റൊരു വലിയ മാറ്റം. എംപിവിയുടെ ഡീസൽ പതിപ്പ് കമ്പനി അവതരിപ്പിക്കില്ല.

റീ-സ്റ്റൈൽ ചെയ്ത ഫ്രണ്ട് ആൻഡ് റിയർ ഡിസൈൻ, വ്യത്യസ്ത അലോയ്കൾ, പുതിയ ഇന്റീരിയർ സ്കീം എന്നിവയിൽ മാരുതി സുസുക്കിയുടെ പതിപ്പിന് ചില മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. ടൊയോട്ടയുടെ ബിദാദി ആസ്ഥാനമായുള്ള പ്ലാന്റിലായിരിക്കും പുതിയ മോഡൽ നിർമ്മിക്കുക.

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത് - 2.0 ലിറ്റർ പെട്രോളും 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡും. ഉയർന്ന ടോർക്കിനും ഇന്ധനക്ഷമതയ്ക്കുമായി ഇരട്ട-മോട്ടോർ സജ്ജീകരണം അടങ്ങുന്ന ടിഎച്ച്എസ് II (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം II) യുടെ പ്രാദേശികവൽക്കരിച്ച പതിപ്പ് കമ്പനി ഉപയോഗിച്ചേക്കാം.

പുതിയ ഇന്നോവ ഹൈക്രോസിന് അഡാസ് സാങ്കേതിക വിദ്യ , പനോരമിക് സൺറൂഫ്, പവർ ടെയിൽഗേറ്റ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റ്, എൽഇഡി ഹെഡ്‌ലാമ്പ് , സ്റ്റോപ്പ് ലാമ്പ്, അണ്ടർ-ഫ്ലോർ സ്റ്റോറേജ്, ഓട്ടോമൻ ഫംഗ്‌ഷനോടുകൂടിയ ക്യാപ്റ്റൻ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവ ലഭിക്കും.

suv maruti suzuki innova toyota