മാരുതിയുടെ എക്‌സ്.എല്‍.6 വിപണിയില്‍

മാരുതി സുസുകി ഇന്ത്യയുടെ പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹമായ എക്‌സ്.എല്‍.6 വിപണിയില്‍.

author-image
Neha C N
New Update
മാരുതിയുടെ എക്‌സ്.എല്‍.6 വിപണിയില്‍

ന്യൂഡല്‍ഹി: മാരുതി സുസുകി ഇന്ത്യയുടെ പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹമായ എക്‌സ്.എല്‍.6 വിപണിയില്‍. ഈ വിഭാഗത്തില്‍പ്പെടുന്ന .ഏറ്റവും പുതിയ മോഡലാണിത്.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ എത്തുന്ന വാഹനം അയോണ്‍ ബാറ്ററിയുടെ പ്രോഗ്രസീവ് സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനേേത്താടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 9.79വ ലക്ഷം മുതല്‍ 11.46 ലക്ഷം വരെയാണ് വില.

ബി.എസ്.6 മലിനീകരണ നിബന്ധനങ്ങള്‍ പാലിക്കുന്നതാണ് വാഹനം. മൂന്നു നിരകളിലായി ആറു സീറ്റുകളഴാണ് വാഹനത്തിനുള്ളത്. കൂടാതെ എ.ബിഎസ്, മുന്നില്‍ രണ്ട് എയര്‍ബാഗ്, ഹൈസ്പീഡ് വാര്‍ണിംഗ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സേഴ്‌സ് തുടങ്ങിയവ എല്ലാ മോഡലുകളിലും ലഭിക്കും. 5 സ്പീഡ് മാനുവല്‍,4 സ്പീഡ് ഓേേട്ടാമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകളും ലഭ്യമാണ്.

നെക്‌സ ഷോറൂമുകളിലൂടെ വിപണിയിലെത്തുന്ന വാഹനത്തിന്റെ മാനുവല്‍ മോഡലിന് 19.01 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.99 കിലോമീറ്ററുമാണ് മൈലേജ്.

Maruti Suzuki XL6