മലിനീകരണം കുറയ്ക്കാന്‍ പദ്ധതിയിട്ട് ഡെയിംലര്‍, ബി എംഡബ്ലിയു , ഒപെല്‍, ഫോക്‌സ്‌വാഗണ്‍ എന്നിവര്‍

രൂക്ഷമായ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന അഞ്ച് മില്യണ്‍ ഡീസല്‍ കാറുകളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. എമിഷന്‍ ഫില്‍റ്ററിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് മലിനീകരണ തോത് കുറയ്ക്കാനാണ് പുതിയ പദ്ധതി

author-image
S R Krishnan
New Update
മലിനീകരണം കുറയ്ക്കാന്‍ പദ്ധതിയിട്ട് ഡെയിംലര്‍, ബി എംഡബ്ലിയു , ഒപെല്‍, ഫോക്‌സ്‌വാഗണ്‍ എന്നിവര്‍

ബെര്‍ലിന്‍ : രൂക്ഷമായ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന അഞ്ച് മില്യണ്‍ ഡീസല്‍ കാറുകളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. എമിഷന്‍ ഫില്‍റ്ററിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് മലിനീകരണ തോത് കുറയ്ക്കാനാണ് പുതിയ പദ്ധതി. ഇതുവഴി നൈട്രജന്‍ ഓക്‌സൈഡ് പുറത്തേക്ക് വരുന്ന തോത് 25 മുതല്‍ 30 ശതമാനം വരെയായി കുറയ്ക്കാമെന്ന് വാഹന നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നു. കൂടാതെ മലിനീകരണം മൂലം വാഹനങ്ങള്‍ നിരോധിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ജര്‍മ്മന്‍ അസ്സോസിയേഷന്‍ ഓഫ് ദ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി വ്യക്തമാക്കി. മെഴ്‌സിഡസ് ബെന്‍സ് ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഡെയിംലര്‍, ബിഎംഡബ്ല്യു മിനി ബ്രാന്‍ഡുകള്‍ സ്വന്തമായ ബിഎംഡബ്ല്യു, ഔഡി-ഫോക്‌സ്‌വാഗണ്‍-പോര്‍ഷെ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ ഫോക്‌സ്‌വാഗണ്‍, ഇപ്പോള്‍ പിഎസ്എ ഗ്രൂപ്പിന് കീഴിലുള്ള ഒപെല്‍ എന്നിവരാണ് ഈ പദ്ധതിക്കു പിന്നില്‍. ഇവരുടെ സസ്റ്റെയിനബിള്‍ മൊബിലിറ്റി ഫണ്ടുപയോഗിച്ച് നഗരങ്ങളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ പ്രചാരണവും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും

Benz BMW Audi Mini Cooper German Car Opel