മൈലേജില്‍ നോ കോംപ്രമൈസ് , ഗ്രാന്റ് വിത്താര സ്വന്തമാക്കി സംവിധായകന്‍ സിദ്ദിഖ്

ഇന്ത്യയിലെ എസ്.യു.വികളില്‍ ഏറ്റവുമധികം മൈലേജ് നല്‍കുന്ന എസ്.യു.വി. മോഡലാണ് മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചിട്ടുള്ള ഗ്രാന്റ് വിത്താര.

author-image
Ashli Rajan
New Update
മൈലേജില്‍ നോ കോംപ്രമൈസ് , ഗ്രാന്റ് വിത്താര സ്വന്തമാക്കി സംവിധായകന്‍ സിദ്ദിഖ്

ഇന്ത്യയിലെ എസ്.യു.വികളില്‍ ഏറ്റവുമധികം മൈലേജ് നല്‍കുന്ന എസ്.യു.വി. മോഡലാണ് മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചിട്ടുള്ള ഗ്രാന്റ് വിത്താര.

മാരുതിയില്‍ നിന്ന് വിപണിയില്‍ എത്തുന്ന ആദ്യ ഫുള്‍ ഹൈബ്രിഡ് വാഹനം കൂടിയായ ഗ്രാന്റ് വിത്താര ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ് ചിത്രങ്ങളുടെ രാജാവായ സിദ്ദിഖ്.

കോട്ടയം ജില്ലയിലെ മാരുതി പ്രീമിയം ഡീലര്‍ഷിപ്പായ എ.വി.ജി. നെക്സയില്‍ നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയിരിക്കുന്നത്. ഗ്രാന്റ് വിത്താരയുടെ ഉയര്‍ന്ന വകഭേദമായ സീറ്റ പ്ലെസ് ഡ്യുവല്‍ ടോണ്‍ സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

18.15 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ വാഹനം മലയാളികളുടെ പ്രിയ സംവിധായകന് നല്‍കുന്നുവെന്ന കുറിപ്പോടെ എ.വി.ജി. മോട്ടോഴ്സ് നെക്സ തന്നെയാണ് സിദ്ദിഖ് വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇന്ത്യയിലെ മിഡ് സൈസ് എസ്.യു.വി. ശ്രേണിയില്‍ മാരുതി എത്തിച്ചിട്ടുള്ള വാഹനമാണ് ഗ്രാന്റ് വിത്താര. മോണോടോണ്‍ മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.45 ലക്ഷം രൂപ മുതല്‍15.39 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലിന് 13.40 ലക്ഷം രൂപ മുതല്‍ 16.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

ഗ്രാന്റ് വിത്താര ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 16.89 ലക്ഷം രൂപയും 17.05 ലക്ഷം രൂപയുമാണ് വില. മോണോടോണ്‍ സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 17.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെയും ഡ്യുവല്‍ ടോണ്‍ മോഡലിന് 18.15 ലക്ഷം രൂപ മുതല്‍ 19.65 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില.

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോ മീറ്റര്‍ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്.

ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.

മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

സുസുക്കി ഡിസൈനിന്റെയും എന്‍ജിനിയറിങ്ങിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഐതിഹാസിക എസ്.യു.വികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമാണ് ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

grand vithara