ഹൈബ്രിഡ്, പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ; പുതിയ ടിഗ്വാന്റെ വിവരങ്ങൾ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍

രണ്ടാം തലമുറയെ അപേക്ഷിച്ച് 30എംഎം നീളവും 4എംഎം ഉയരവും കൂടുതല്‍. 2,680 എംഎം ആണ് വീല്‍ബേസ്. നിലവിലെ ബോക്‌സി ഡിസൈന്‍ മാറ്റി കര്‍വ് ഡിസൈനാക്കിയിരിക്കും ഇതിന്റെ മറ്റൊരു പ്രത്യേകത.

author-image
Greeshma Rakesh
New Update
ഹൈബ്രിഡ്, പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ; പുതിയ ടിഗ്വാന്റെ വിവരങ്ങൾ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍

ജനപ്രിയ മോഡലായ ടിഗ്വാന്റെ മൂന്നാം തലമുറയുടെ വിശേഷങ്ങള്‍ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍.ഇത്തവണ രൂപത്തിലും കരുത്തിലും സൗകര്യങ്ങളിലും വമ്പൻ മാറ്റങ്ങളോടെയാണ് ടിഗ്വാന്റെ വരവ്. അടുത്ത വര്‍ഷമാണ് മൂന്നാം തലമുറ ടിഗ്വാന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുക. ഹൈബ്രിഡ്, ഡീസല്‍, പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ ടിഗ്വാന്‍ എത്തും.

എംക്യുബി പ്ലാറ്റ്‌ഫോമില്‍ എത്തുന്ന ടിഗ്വാന് 4,539എംഎം നീളവും 1,639 എംഎം ഉയരവും 1,842എംഎം വീതിയുമാണുള്ളത്. രണ്ടാം തലമുറയെ അപേക്ഷിച്ച് 30എംഎം നീളവും 4എംഎം ഉയരവും കൂടുതല്‍. 2,680 എംഎം ആണ് വീല്‍ബേസ്. നിലവിലെ ബോക്‌സി ഡിസൈന്‍ മാറ്റി കര്‍വ് ഡിസൈനാക്കിയിരിക്കും ഇതിന്റെ മറ്റൊരു പ്രത്യേകത.

1.5 ലീറ്റര്‍ പെട്രോള്‍, 2.0 ലീറ്റര്‍ പെട്രോള്‍, 2.0 ഡീസല്‍, 1.5 ലീറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് എന്‍ജിനുകളില്‍ ട്വിഗാന്‍ ലഭ്യമായിരിക്കും. 19.7 kWh ബാറ്ററി പാക്കുള്ള ഹൈബ്രിഡ് വകഭേദത്തിന് വൈദ്യുതിയില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. എല്ലാ എന്‍ജിനുകളും 7സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹൈബ്രിഡില്‍ 6 സ്പീഡ് DSGയാണുള്ളത്.

automobile volkswagen car Tiguan SUV