കൊച്ചി : ടൊയോട്ടയുടെ പുതിയ ഇന്നോവ ടൂറിംഗ് സ്പോർട്ട് നിരത്തിലിറങ്ങി. എംപിവിയായാണ് ടൂറിംഗ് സ്പോർട്ടിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ വൈൽഡ്ഫയർ (റെഡ്), വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ എന്നീ നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന വാഹനം 2.8 ലിറ്റർ, 2.4 ലിറ്റർ ഡീസൽ എൻജിനുകളിലും 2.7 ലിറ്റർ പെട്രോൾ എൻജിനിലും ലഭ്യമാണെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ ഡയറക്ടറും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്‍റുമായ എൻ. രാജ പറഞ്ഞു.
ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്നോവ ടൂറിംഗ് സ്പോർട് പുറത്തിറക്കിയത്. നാലു വേരിയന്‍റുകളിലായി പുറത്തിറങ്ങുന്ന ടൂറിംഗ് സ്പോർട്ടിന് 17.79 ലക്ഷം രൂപ മുതൽ 22.16 ലക്ഷം രൂപ വരെയാണ് വില.
ആകർഷകമായ ഇന്‍റീരിയറും മികച്ച സുരക്ഷയുമാണ് ഇന്നോവ ടൂറിംഗ് സ്പോർടിന്‍റെ പ്രത്യേകത.