ധനത്തിന്റെ അധിപനാണ് കുബേരന്‍. ആശ്രയിക്കുന്നവര്‍ക്ക് എല്ലാ ഐശ്വര്യവും നല്‍കുന്ന മൂര്‍ത്തി. കുബേരനെ ഭജിക്കുന്നവര്‍ ശിവനെയും പ്രീതിപ്പെടുത്തണം. കുബേരമന്ത്രം ജപിക്കുന്നതിന് മുമ്പ് ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രം 108 പ്രാവശ്യം ജപിക്കണം.
ശുദ്ധിയുള്ള, വൃത്തിയുള്ള, വെളുത്ത വസ്ത്രം ധരിച്ച ശേഷം കുബേരമന്ത്രം ജപിക്കണം. വൃത്തിയുള്ള സ്ഥലത്ത് വടക്കുദിക്കിലേക്ക് തിരിഞ്ഞിരുന്നാണ് ജപിക്കേണ്ടത്.
പൗര്‍ണ്ണമി, വെള്ളിയാഴ്ച, തിങ്കളാഴ്ച, നവമി, പഞ്ചമി, ദിനങ്ങളാണ് കുബേര പൂജയ്ക്ക് പ്രധാനം. ഈ ദിവസങ്ങള്‍ കുബേര മന്ത്രജപാരംഭത്തിനും ഉത്തമമാണ്.
ധ്യാനശ്ലോകം
മനുജവാഹ്യവിമാനവരസ്ഥിതം
ഗരുഡരത്നനിഭം നിധിനായകം
ശിവസഖം മകുടാദി വിഭൂഷിതം
വരഗദെ ദധതം ഭജതുന്ദിലം
വൈശ്രവണ മഹാമന്ത്രം
ഓം യക്ഷായ കുബേരായ
വൈശ്രവണായ
ധനധാന്യാധിപതയേ
ധനധാന്യരത്നസമൃദ്ധിം മേ