വീടിന് ചുറ്റുമതില്‍ എന്തിന്?

നഗരപ്രദേശങ്ങളില്‍ വീടുകള്‍ക്ക് ചുറ്റുമതില്‍ നിര്‍ബന്ധമായും പണിയാറുണ്ട്. എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ ചുറ്റുമതിലിന് അത്ര പ്രാധാന്യം കൊടുക്കാറില്ല. പ്രത്യേകിച്ചും ധാരാളം പറന്പുളളവര്‍.

author-image
subbammal
New Update
വീടിന് ചുറ്റുമതില്‍ എന്തിന്?

നഗരപ്രദേശങ്ങളില്‍ വീടുകള്‍ക്ക് ചുറ്റുമതില്‍ നിര്‍ബന്ധമായും പണിയാറുണ്ട്. എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ ചുറ്റുമതിലിന് അത്ര പ്രാധാന്യം കൊടുക്കാറില്ല. പ്രത്യേകിച്ചും ധാരാളം പറന്പുളളവര്‍. വീടിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നത് വാസ്തുദോഷങ്ങള്‍ തടയാന്‍ സഹായിക്കും. വീടിന്‍റെ ചുറ്റുമതില്‍ നിര്‍മ്മിച്ച ശേഷമേ ഗൃഹപ്രവേശം നടത്താവൂ എന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. അല്ളെങ്കില്‍ പാലുകാച്ച് ചടങ്ങ് കഴിഞ്ഞാലുടന്‍ ചുറ്റുമതില്‍ നിര്‍മ്മിക്കുക. വടക്കുകിഴക്കേ മൂലയിലെ ചുറ്റുമതില്‍ ഒരു കാരണവശാലും വളഞ്ഞിരിക്കരുതെന്നാണ് വാസ്തുശാസ്ത്രം. കുട്ടികള്‍ക്ക് ഇത് തടസ്സമുണ്ടാക്കും. കുടുംബനാഥന്‍റെ അഭിവൃദ്ധിയേയും ദോഷകരമായി ബാധിക്കും. വാഴ,മാവ്,നാരകം,തെങ്ങ്,മുല്ള, റോസ് തുടങ്ങിയ ചെടികള്‍ ചുറ്റുമതിലിനുളളില്‍ വളര്‍ത്തുന്നത് നന്നാണ്. എന്നാല്‍ കാഞ്ഞിരം, പുളിമരം തുടങ്ങിയവ പാടില്ല. അവ മതിലിന് പുറത്ത് വളര്‍ത്തുന്നതാണ് നല്ലത്. പടിഞ്ഞാറേ ഭാഗത്തെ മതിലില്‍ വിള്ളലുകളോ പൊട്ടലോ ഉണ്ടായാല്‍ അന്തേവാസികളള്‍ക്ക് സാന്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിശ്വാസം.

life astro walls tree