വിഷുക്കണി ഒരുക്കുമ്പോള്‍ അറിയേണ്ടതെല്ലാം

വിഷു ആഘോഷിക്കാനൊരുങ്ങുകയാണ് എല്ലാ മലയാളികളും. അതിന്റെ ഭാഗമായി എല്ലാവരും ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ വെറുതെ കുറച്ചു സാധനങ്ങള്‍ വെച്ച് ഒരുക്കുന്നതല്ല വിഷുക്കണി. വിഷുകണി ഒരുക്കുന്നതിന് കൃത്യമായ ആചാരം ഉണ്ട്. ഓട്ടുരുളിയില്‍ വേണം കണിയൊരുക്കേണ്ടത്.

author-image
Avani Chandra
New Update
വിഷുക്കണി ഒരുക്കുമ്പോള്‍ അറിയേണ്ടതെല്ലാം

വിഷു ആഘോഷിക്കാനൊരുങ്ങുകയാണ് എല്ലാ മലയാളികളും. അതിന്റെ ഭാഗമായി എല്ലാവരും ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ വെറുതെ കുറച്ചു സാധനങ്ങള്‍ വെച്ച് ഒരുക്കുന്നതല്ല വിഷുക്കണി. വിഷുകണി ഒരുക്കുന്നതിന് കൃത്യമായ ആചാരം ഉണ്ട്. ഓട്ടുരുളിയില്‍ വേണം കണിയൊരുക്കേണ്ടത്. നെല്ലും, ഉണക്കലരിയും ചേര്‍ത്തു നിറയ്ക്കുക. നാളികേരമുറിയില്‍ എണ്ണ ഒഴിച്ച് തിരി തെളിക്കുന്നത് വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ്. മറ്റുളളവര്‍ക്ക് കൂടെ നിന്ന് സഹായിക്കാം.

കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം/വാഴപ്പഴം തുടങ്ങിയവയും വാല്‍കണ്ണാടിയും വയ്ക്കണം. കൃഷ്ണ വിഗ്രഹം ഇതിനടുത്തു തന്നെ വയ്ക്കണം. ദീപം കൊണ്ട് മറ്റു സാധനങ്ങളുടെ നിഴല്‍ വിഗ്രഹത്തില്‍ പതിയരുത്. അടുത്ത് ഒരു താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയങ്ങളും സ്വര്‍ണവും കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കും. നാണയങ്ങള്‍,അടയ്ക്കയും,വെറ്റിലയും ഒപ്പം വയ്ക്കണം.അധികമായി ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെ ലഭ്യത അനുസരിച്ച് ആകാം.

കണിയൊരുക്കാനാവശ്യമായത്:

നിലവിളക്ക്, ഓട്ടുരുളി, കൃഷ്ണവിഗ്രഹം, നെല്ല്, ഉണക്കലരി, കണിവെള്ളരി, ചക്ക, മാങ്ങ, വാഴപ്പഴം, നാളികേരം, കൊന്ന പൂവ്, നെയ്യ്/നല്ലെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, സ്വര്‍ണ്ണം, നാണയങ്ങള്‍, വാല്‍ക്കണ്ണാടി, കുങ്കുമം, കണ്മഷി, അടക്ക, വെറ്റില, കിണ്ടി, വെള്ളം എന്നിവയാണ് കണിവെയ്ക്കുന്നത്. പച്ചക്കറി വിത്തുകള്‍ വയ്ക്കുന്നതും നല്ലതാണ്. കണികണ്ട ശേഷം ഈ വിത്തുകള്‍ വിതയ്ക്കുന്ന പതിവു ചിലയിടത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

 

 

 

kalakaumudi god vishu kaumudi plus krishna