ഗണപതി ഭഗവാനെ പ്രാർത്ഥിക്കുന്ന വേളയിൽ നാം ചെയ്തുവരുന്ന അനുഷ്‌ടാനമാണ് ഏത്തമിടീല്‍. ഏത്തമിടീൽ ചെയ്യുന്നതിലൂടെ എല്ലാ തടസങ്ങളും മാറിക്കിട്ടുന്നു . എല്ലാ വിഘ്‌നങ്ങളെയും മാറ്റിത്തരുന്ന ദേവനാണ് ഗണപതി ഭഗവൻ .അത് കൊണ്ട് തന്നെ നാം ഏത്തമിടീല്‍ മറ്റു ദേവീദേവന്മാര്‍ക്ക് മുന്നിൽ ചെയ്യാൻ പാടില്ല എന്നാണ് പറയപ്പെടുന്നത് . ഏത്തമിടുന്നതിന് ഒരു പ്രത്യേക രീതി തന്നെ ഉണ്ട് .
ഭൂമിയില്‍ ഇടതുകാല്‍ ഉറാഖിപ്പിച്ച ശേഷം വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി വേനക്ക് നിൽക്കണം .അതിനു ശേഷം വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും ഇടതുകൈ വലത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവര്‍ന്നുമാണ് നാം ഏത്തമിടേണ്ടത് .