ഈ ആഴ്ച മേടം രാശിക്ക് ധനമെച്ചം; വൃശ്ചികത്തിന് തിരിച്ചടി

സമ്പത്ത്, ആഡംബരം, പ്രണയം എന്നിവയുടെ നാഥനായ ശുക്രന്‍ ഇപ്പോള്‍ കര്‍ക്കിടക രാശിയില്‍ തുടരുകയാണ്. അതോടോപ്പം ബുധന്‍ ജൂണ്‍ 7 മുതല്‍ രാശിമാറി.

author-image
Web Desk
New Update
ഈ ആഴ്ച മേടം രാശിക്ക് ധനമെച്ചം; വൃശ്ചികത്തിന് തിരിച്ചടി

ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍

സമ്പത്ത്, ആഡംബരം, പ്രണയം എന്നിവയുടെ നാഥനായ ശുക്രന്‍ ഇപ്പോള്‍ കര്‍ക്കിടക രാശിയില്‍ തുടരുകയാണ്. അതോടോപ്പം ബുധന്‍ ജൂണ്‍ 7 മുതല്‍ രാശിമാറി. ഈ ഗ്രഹമാറ്റങ്ങള്‍ ചില രാശിക്കാര്‍ക്കു ദോഷഫലങ്ങളും, ചില രാശിക്കാര്‍ക്കു വളരെയധികം ഗുണഫലങ്ങളും പ്രധാനം ചെയ്യുന്നു. മേടം, മിഥുനം, മീനം എന്നീ രാശിക്കാര്‍ക്കാണ് വളരെയധികം ഗുണഫലങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നത്. പന്ത്രണ്ടു രാശിക്കാരുടേയും പൊതു ഫലങ്ങള്‍ നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഈ രാശിക്കാര്‍ക്ക് വാരം വളരെയധികം മെച്ചപ്പെട്ടതായിരിക്കും, പ്രണയകാര്യങ്ങളില്‍ പുരോഗതി, വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം എന്നിവ ഉണ്ടാകും. ധനാപരമായും മെച്ചപ്പെട്ട ആഴ്ചയാണ്. ദൂരെ സ്ഥലങ്ങളില്‍ ഉള്ള ബന്ധുക്കള്‍ നാട്ടില്‍ വരുന്നതിനും മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും ഇടവരും. കാര്യപ്രാപ്തി പ്രകടമാക്കാന്‍ അവസരം ലഭിക്കും.

ഇടവം(കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഗുണദോഷ സമ്മിശ്രമായ ഒരു വാരമായിരിക്കും. ബന്ധു നാശത്തിനും, അമിതവ്യയത്തിനും അവസരമുണ്ടാകും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും, സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടവര്‍ക്കും തടസങ്ങള്‍ ഉണ്ടാവില്ല. ദീര്‍ഘദൂര യാത്രകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ വാരം ഒഴിവാക്കുന്നത് നല്ലതായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കുടുംബ സൗഖ്യവും, സന്തോഷവും ഉണ്ടാകുന്ന വാരമായിരിക്കും. യാത്രകള്‍ ഗുണം ചെയ്യും. ധനഇടപാടുകള്‍ ശ്രദ്ധയോടെ നടത്തിയാല്‍ ഏറെ മെച്ചമുണ്ടാക്കാം. സന്താനങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും ഗുണകരമായിരിക്കും. വാഹനഗതാഗതവും, ഉപയോഗവും കുറയ്ക്കുന്നത് നല്ലതായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ഈ രാശിക്കാര്‍ക്ക് ഗുണ ദോഷ സമ്മിശ്രമായിരിക്കും. ധനപരമായി വളരെ ബുദ്ധിമുട്ടു നേരിടും. യാത്രാക്ലേശവും, മന:ക്ലേശവും ഉണ്ടാകാം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കും. പൊതുകാര്യങ്ങളില്‍ കാര്‍ക്കശ്യ നിലപാട് സ്വീകരിക്കുന്നത് ശത്രുതക്ക് ഇടവന്നേക്കാം.

ചിങ്ങം (മക, പൂരം, ഉത്രം 1/4)

അത്ര മെച്ചമല്ലാത്ത വാരമാണ് ഈ രാശിക്കാര്‍ക്ക്. യാത്രാക്ലേശവും, ധനവ്യയവും ഉണ്ടാകാം. സന്താനങ്ങള്‍ക്ക് രോഗപീഡയും, അതിനെ തുടര്‍ന്നുള്ള ദുരിതവും വന്നുചേരാം. വാക്കുതര്‍ക്കങ്ങള്‍ മൂലം ശത്രുത വന്നുചേരാം. ഗൃഹ നിര്‍മ്മാണത്തിനും, ആരംഭത്തിനും ഉചിതമായ സമയമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഉചിതമായി പ്രതികരിക്കേണ്ടി വരികയും അതിന്റെ ഫലമായി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളതുമായ ഒരു വാരമായിരിക്കും ഈ രാശിക്കാര്‍ക്ക്. ധനപരമായി അത്ര മെച്ചമല്ലെങ്കിലും വ്യവഹാരങ്ങളില്‍ നിന്നും, സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മുടക്കം കൂടാതെ തന്നെ ലഭിച്ചേക്കാം

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കാലങ്ങളായി നിലനിന്നിരുന്ന പല തടസങ്ങളും മാറി അനുകൂലമായി വന്നേക്കാം. ധനപരമായി ചില തടസ്സങ്ങള്‍ നേരിട്ടേക്കാമെങ്കിലും അതെല്ലാം പരിഹരിച്ചു മുന്നോട്ടു പോകുന്നതിനുള്ള പരിശ്രമം കാണിക്കും. ദീര്‍ഘ ദൂര യാത്രകള്‍ ഒഴിവാക്കുന്നത് ഉചിതമായിരിക്കും. മന:സന്തോഷം പ്രധാനം ചെയ്യും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അനുകൂലമല്ലാത്ത ഒരാഴ്ചയാണ് ഇവര്‍ക്ക്. ആരോഗ്യപരമായും, സാമ്പത്തികമായും തിരിച്ചടി നേരിട്ടേക്കാം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വാരം ആണ്. വിവാഹ കാര്യങ്ങള്‍ നോക്കുന്നവര്‍ക്ക് വളരെ ഏറെ അനുകൂലമായിരിക്കും. വൈവാഹിക ജീവിതം അനുഷ്ഠിക്കുന്ന പങ്കാളികള്‍ക്കും ഗുണകരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ഗുണദോഷ ഫലങ്ങള്‍ പ്രധാനം ചെയ്യുന്ന ഒരാഴ്ചയാണ് ഇവര്‍ക്ക്. യാത്രകള്‍ കൊണ്ട് ഗുണം ഉണ്ടായേക്കാം. വിവാഹ സംബന്ധമായ കാര്യങ്ങള്‍ നോക്കുന്ന സന്താനങ്ങള്‍ക്ക് കാലതാമസം നേരിട്ടേക്കാം. ധനപരമായി മെച്ചമാണെങ്കിലും അമിത വ്യയം വന്നു ചേര്‍ന്നേക്കാം. അപ്രതീക്ഷിത ധനാഗമ മാര്‍ഗ്ഗവും വന്നു ചേരാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ദൂര യാത്രക്കും, പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനും ഈ വാരത്തില്‍ സാധ്യത കാണുന്നു. മാതാപിതാക്കളില്‍ നിന്ന് ആനുകൂല്യവും, അനുഗ്രഹവും ഉണ്ടാകാം. വിവാഹിതര്‍ക്കു പങ്കാളികളുമായി അകലുന്നതിനും സ്വരച്ചേര്‍ച്ച ഇല്ലായ്മക്കും ഇടവന്നേക്കാം. അനാവശ്യ സംസാരം ഒഴിവാക്കുന്നത് ഉചിതമായിരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

എല്ലാ കാര്യകളിലും തടസം വന്നുചേരാം. രോഗകാര്യങ്ങളില്‍ ഉദാസീനത കാണിക്കുന്നത്, അത് മൂര്‍ച്ഛിക്കുന്നതിനു ഇടവന്നേക്കാം. ധനപരമായി മോശമല്ലാത്ത കാലമായിരിക്കും. കച്ചവടക്കാര്‍ക്ക് കഷ്ടത നിറഞ്ഞതാണ്. വസ്തുവകകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഈ വാരം ഒഴിവാക്കുന്നത് നല്ലതായിരിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

വളരെയധികം ഗുണഫലങ്ങള്‍ കാത്തിരിക്കുന്ന ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. ഏതു കാര്യങ്ങള്‍ ആരംഭിക്കുന്നതിനും ഉചിതമായ സമയമായിരിക്കും. ധനാപരമായും മെച്ചവും കുടുംബത്തില്‍ സന്തോഷവും ഉണ്ടാകാം. വാഹന ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം.

(ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍: 8547014299)

Astro temple prayer varabhalam muhurtham. astrology