ഗ്രഹ സഞ്ചാരത്തിലെ പ്രത്യേകതകള്‍; ഭാഗ്യം സിദ്ധിക്കുന്ന രാശിക്കാര്‍

ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ വളരെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ കാലമാണ് ഇപ്പോള്‍. ശുക്രന്‍ സെപ്റ്റംബര്‍ 4 മുതല്‍ കര്‍ക്കിടകത്തിലും വ്യാഴം മേടം രാശിയില്‍ വക്രത്തിലും സഞ്ചരിച്ചു തുടങ്ങും. സെപ്റ്റംബര്‍ 17 മുതല്‍ ബുധന്‍ ചിങ്ങം രാശിയിലും സഞ്ചരിച്ചുതുടങ്ങും.

author-image
Web Desk
New Update
ഗ്രഹ സഞ്ചാരത്തിലെ പ്രത്യേകതകള്‍; ഭാഗ്യം സിദ്ധിക്കുന്ന രാശിക്കാര്‍

ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍

ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ വളരെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ കാലമാണ് ഇപ്പോള്‍. ശുക്രന്‍ സെപ്റ്റംബര്‍ 4 മുതല്‍ കര്‍ക്കിടകത്തിലും വ്യാഴം മേടം രാശിയില്‍ വക്രത്തിലും സഞ്ചരിച്ചു തുടങ്ങും. സെപ്റ്റംബര്‍ 17 മുതല്‍ ബുധന്‍ ചിങ്ങം രാശിയിലും സഞ്ചരിച്ചുതുടങ്ങും. ഈ ഗ്രഹ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഭാഗ്യം കൊണ്ടുവരുന്ന രാശിക്കാര്‍ മേടം, ഇടവം, മിഥുനം, ധനു എന്നിവയുമാണ്. ബാക്കി രാശിക്കാരുടെ പൊതുഫലങ്ങള്‍ എങ്ങനെ എന്ന് നോക്കാം.

* മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼ )

ചെയ്യുന്ന ജോലിയില്‍ വിജയം കൈവരിക്കാനാകും. പുതിയ വാഹനങ്ങള്‍, വസ്തുക്കള്‍, വീട് എന്നിവ വാങ്ങാനുള്ള ആഗ്രഹങ്ങള്‍ സാധിക്കും. ധനലാഭം ഉണ്ടാകും. കുടുംബത്തില്‍ നിന്ന് സഹായവും, സഹകരണവും ആവോളം ലഭിക്കും. പങ്കാളിയുമൊത്ത് സമയം ചെലവഴിക്കുന്നതിന് സമയം ഏറെ ലഭിക്കും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ധനപരമായ നേട്ടങ്ങള്‍ക്കും, ഔദ്യോഗിക നേട്ടങ്ങള്‍ക്കും ഒരുപാട് അവസരം ലഭിക്കുന്ന ഒരു വാരമായിരിക്കും ഈ രാശിക്കാര്‍ക്ക്. സാമ്പത്തികമായ ഭാഗം വളരെ ശക്തിപ്പെടും. ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നതിനും, കുടുബങ്ങളുമായി സമയം ചെലവഴിക്കുന്നതിനും അവസരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

ധനപരമായും, ആരോഗ്യപരമായും അത്ര നല്ല സമയമല്ല ഈ രാശിക്കാര്‍ക്ക്. യാത്രാതടസവും, മന:ക്ലേശവും വന്നു ചേരാം. ബന്ധുവിയോഗത്തിനും, രോഗദുരിതത്തിനും കാരണമായേക്കാം. സന്താനങ്ങള്‍ക്ക് ഉന്നതപഠനത്തിനും, വിദേശപഠനത്തിനും അവസരം ലഭിക്കും.

* കര്‍ക്കിടകം (പുണര്‍തം ¼, പൂയം, ആയില്യം)

ഗുണദോഷങ്ങള്‍ നിറഞ്ഞ ഒരാഴ്ചയാണ് ഇവര്‍ക്ക് വന്നു ചേരുക. ധനപരമായി മെച്ചമായിരിക്കുമെങ്കിലും അമിതച്ചിലവ് വന്നുചേരുന്നതിനാല്‍ ബുദ്ധിമുട്ട് നേരിടും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കുന്നതിനും തീര്‍ത്ഥാടനം നടത്തുന്നതിനും ഈ വാരം അവസരം വന്നു ചേരും.

* ചിങ്ങം (മകം, പൂരം, ഉത്രം ¼)

തൊഴിലിലും, ബിസിനസിലും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം മെച്ചപ്പെട്ടതായിരിക്കും. സാമ്പത്തികപരമായി സ്ഥിരതയും മാനസികമായി സന്തോഷവും നിലനില്‍ക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉന്നതിയും വന്നുചേരും.

* കന്നി (ഉത്രം ¾, അത്തം, ചിത്തിര ½ )

ശാരീരിക ക്ലേശത്തിന് സാധ്യത കാണുന്നു. സാമ്പത്തിക പരമായും ബുദ്ധിമുട്ടു നേരിട്ടേക്കാം. ഇടപെടുന്ന കാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയില്ലെങ്കില്‍ അബദ്ധത്തില്‍ ചെന്ന് പെട്ടേക്കാം. ദാമ്പാത്യ ജീവിതം മെച്ചമായിരിക്കുന്നതിനാല്‍ കഷ്ടതകളെ അതിജീവിക്കാന്‍ കഴിയും.

* തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമ്പത്തിക അഭിവൃദ്ധിക്കും തൊഴിലിലും, കച്ചവടത്തിലും നില മെച്ചപ്പെടുത്തുന്നതിനും അവസരം ഉണ്ട്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു ഉചിതമായ സമയമാണ്. എന്നാല്‍, പങ്കാളിത്തത്തോടെയുളള ബിസിനസ് ആലോചിച്ച് ആരംഭിക്കണം.

* വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ജീവിതത്തിലെ സകല മേഖലകളിലും വിജയം കൈവരിക്കുന്നതിന് അവസരം വന്നുചേരും. വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും സമര്‍ത്ഥമായി അതിനെ അതിജീവിക്കാന്‍ കഴിയും. പൂര്‍വിക സ്വത്തുക്കള്‍ അപ്രതീക്ഷിതമായി ലഭിക്കുന്നതിനും ഇടവരും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼ )

സഹപ്രവര്‍ത്തകരുടെ കൂടി പരിശ്രമത്താല്‍ നിങ്ങളുടെ പ്രവൃത്തികള്‍ക്ക് വളരെയധികം പുരോഗതിയും പിന്തുണയും ലഭിക്കും. ആത്മവിശ്വാസവും, ധൈര്യവും വര്‍ദ്ധിക്കുന്നതിനാല്‍, ചെയ്യുന്ന പ്രവൃത്തികളെല്ലാം വിജയിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് അവസരം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

അലച്ചിലിനും, അമിത ചെലവിനും സാധ്യത കാണുന്നു. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കുന്നതിനു അവസരം വന്നുചേരും. കുടുംബങ്ങളില്‍ നിന്ന് അവഗണനയ്ക്കും, മാനഹാനിക്കും സാധ്യത ഉണ്ട്. ധനപരമായി സന്തുലിതാവസ്ഥ നിലനിര്‍ത്തും.

* കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം ഉണ്ടായേക്കാം. മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടും. സഹോദര സ്ഥാനീയര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കില്ല.

* മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ശാരീരിക ക്ലേശത്തിനും, മന:ക്ലേശത്തിനും സാധ്യത കാണുന്നു. സാമ്പത്തികമായി അനുകൂലമാണെങ്കിലും ചെലവ് വര്‍ദ്ധിക്കുമെന്നതിനാല്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പരിശ്രമിക്കേണ്ടി വരും. സന്താനങ്ങള്‍ക്ക് അനുകൂല സമയമാണ്.

(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)

Astro astrology temples prayer varabhalam