ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന 38 ാംമത് അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 8 .30ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരായണീയ സംഗമം നടക്കും.ഭാഗവത ആചാര്യന്‍ പറളി ശ്രീകാന്ത് ശര്‍മ നാരായണീയ സംഗമത്തില്‍ ആചാര്യന്‍ ആകും.
ഹൈക്കോടതി റിട്ടയേഡ് ജഡ്ജി എം .ആര്‍ ഹരിഹരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.ആര്‍ രാമചന്ദ്രന്‍ നായര്‍, നാരായണീയ ആചാര്യം കെ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.മാതൃസമിതി ചെയര്‍മാന്‍ ഗീതാ എസ് നായര്‍ ,വൈസ് ചെയര്‍മാന്‍ ജയശ്രീ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാരായണീയ സംഗമം നടക്കുന്നത്.