ദേവൻമാരുടെ ദേവൻ എന്നാണ് ശിവൻ അറിയപ്പെടുന്ന്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് ശിവഭഗവാൻ.ജീവിതത്തിലെ ഏത് ദുർഘടമായ ദശാസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശിവനെ പ്രാർത്ഥിക്കാവുന്നതാണ്.പരമശിവന്റെ മൂലമന്ത്രമാണ് നമ:ശിവായ എന്നത്.
പ്രപഞ്ച ശക്തികളിൽ ഒളിഞ്ഞിരിക്കുന്ന ഈ അത്ഭുത മന്ത്രം ദിനവും ജപിക്കുന്നത് തന്നെ പരമപുണ്യമായാണ് കണക്കാക്കുന്നത്.അതെസമയം അതിവേഗം അനുഗ്രഹിക്കുന്ന ശിവനെ പ്രീതിപ്പെടുത്താൻ പറ്റിയ അതിലളിതമായ വഴിപാടാണ് ധാര. ഭഗവാന് ഏറ്റവും പ്രിയങ്കരമായ ധാര ഇഷ്ടകാര്യ സിദ്ധിക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാന ചടങ്ങാണ്.
ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തിൽ ജലം പൂജിച്ച് ഒഴിച്ച് ഒരു പൂജാരി ആ ജലത്തിൽ ദർഭകൊണ്ട് തൊട്ട് മന്ത്രങ്ങൾ ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂർച്ചത്തിലൂടെയും ശിവലിംഗത്തിൽ ജലം ഇടമുറിയാതെ വീഴും. ധാരയ്ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളുണ്ടാകുമെന്നും വിശ്വാസമുണ്ട്.
ശരിയായ രീതിയിൽ യോഗ്യരായ പൂജാരിമാർ ശിവ സന്നിധിയിൽ ധാര നടത്തിയാൽ ഭക്തർക്ക് ഫലപ്രാപ്തി ഉണ്ടാകും. ശിവന് പ്രാധാന്യമേറിയ തിങ്കളാഴ്ച, പ്രദോഷം, തിരുവാതിര, ശിവരാത്രി ദിവസങ്ങൾ ധാരക്ക് വിശേഷമാണ്. ഈ ദിവസങ്ങളിൽ തുടങ്ങി 7,12,21,41 ദിവസം ശിവക്ഷേത്രത്തിൽ ചെയ്യിക്കുക. ഉദ്ദിഷ്ട കാര്യങ്ങൾ അതിവേഗം സാധിക്കും.
ധാരകളും , ഫലങ്ങളും...
ക്ഷീരധാര (പാൽ)-കാര്യവിജയം
ഘൃതധാര (നെയ്യ്)-സർവൈശ്വര്യ സമൃദ്ധി
ഇളനീർധാര (കരിക്ക്)-മന:ശാന്തി, പാപശാന്തി
പഞ്ചഗവ്യധാര-പൂർവ്വജന്മദുരിതശാന്തി
തേൻധാര- ശാപദോഷശാന്തി
എണ്ണധാര-രോഗശാന്തി, ആരോഗ്യം
ജലധാര-പാപശാന്തി, കാര്യവിജയംഅഷ്ടഗന്ധ
ജലധാര-ശത്രുദോഷശാന്തി