ഗണപതി ഭഗവാന്റെ അനുഗ്രഹം വേഗം ലഭിക്കുവാൻ...

ഗണപതി ഭഗവാനെ ആരാധിക്കുന്നവർ ശുഭചിന്തയ്ക്ക് പ്രാധാന്യം നൽകാൻ ശ്രദ്ധിക്കണം, ഒരു കാരണവശാലും അശുഭ ചിന്തകൾ ആ സമയം മനസിൽ വരാൻ പാടില്ല. പ്രാർത്ഥനയിൽ പോസിറ്റീവായ വാക്കുകൾ മാത്രം ഉപയോഗിക്കുക എന്നതാണ് മറ്റൊന്ന്.

author-image
Greeshma Rakesh
New Update
ഗണപതി ഭഗവാന്റെ അനുഗ്രഹം വേഗം ലഭിക്കുവാൻ...

വിഘ്ന നിവാരണത്തിനും അതിവേഗമുള്ള ആഗ്രഹസിദ്ധിക്കും ഗണപതിയെ ഉപാസിക്കാറുണ്ട്. ഗണപതി ഭഗവാനെ ആരാധിക്കുന്നവർ
ശുഭചിന്തയ്ക്ക് പ്രാധാന്യം നൽകാൻ ശ്രദ്ധിക്കണം, ഒരു കാരണവശാലും അശുഭ ചിന്തകൾ ആ സമയം മനസിൽ വരാൻ പാടില്ല. പ്രാർത്ഥനയിൽ പോസിറ്റീവായ വാക്കുകൾ മാത്രം ഉപയോഗിക്കുക എന്നതാണ് മറ്റൊന്ന്.

ഉദാഹരണത്തിന് എൻ്റെ രോഗം മാറ്റണേ എന്നല്ല എനിക്ക് പൂർണ്ണ ആരോഗ്യം നൽകണേ ഭഗവാനെ എന്നു വേണം പ്രാർത്ഥിക്കാൻ.ഭക്തന്റെ മനസിൽ ഒരിക്കലും കളങ്കം പാടില്ല. കളങ്കമില്ലാത്താ മനസാക്ഷിക്കുന്ന നിരക്കുന്ന പ്രാർത്ഥന തീർച്ചയായും ഫലിക്കുമെന്നാണ് വിശ്വാസം. ചെറിയ തെറ്റുകുറ്റങ്ങൾ പോലും ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് ചിത്തം ശുദ്ധമാക്കി വേണം പുതിയ പ്രാർത്ഥനകൾ ഗണേശനോട് പറയാൻ.

അതെസമയം വീടിൻ്റെ കന്നിമൂല ഭാഗത്ത് കറുക നട്ടുവളർത്തുക എല്ലാ മാസവും ജന്മനാളുകളിൽ അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ കൂട്ടുഗണപതി ഹോമത്തിന് നൽകുക, സന്ധ്യാനേരത്ത് ഗണപതി ധ്യാനം, ജപം എന്നിവ നടത്തുക.പ്രഭാതവും സന്ധ്യയും ഗണപതിയെ ധ്യാനിക്കാൻ ഉത്തമമാണ്.

പൂജാമുറിയിലിരുന്ന് ഗണപതിയുടെ മൂല മന്ത്രം ഗണേശ ഗായത്രി , സങ്കഷ്ട നാശന ഗണപതി സ്തോത്രം തുടങ്ങിയവ സന്ധ്യയ്ക്ക് ജപിക്കുക എന്നിവ ഗണപതി പ്രീതിക്ക് ഏറെ ഉത്തമമാണ്.നിരന്തരമായ പ്രാർത്ഥന നമ്മുടെ ഇച്ഛാശക്തിയിൽ ഉറയ്ക്കുമ്പോൾ ഭഗവാൻ ക്രിയാശക്തിയായി പരിണമിച്ച് ആഗ്രഹങ്ങൾ സാധിച്ചു തരും. ഭയം, അന്ധവിശ്വാസം, അസൂയ, ദേഷ്യം, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ ദുർവികാരങ്ങൾ ഒഴിവാക്കണം. എങ്കിലേ പ്രാർത്ഥനകൾ ഫലം കാണൂ.

ശത്രുവാണെങ്കിലും ഒരിക്കലും അന്യർക്ക് നാശം വരുന്നതും ദോഷം വരുത്തുന്നതുമായ ഒന്നും തന്നെ ആവശ്യപ്പെടരുത്. അത് നമുക്കുള്ള പുണ്യം കൂടി നഷ്ടമാക്കും. ശത്രുത, കഷ്ടപ്പാടുകൾ, രോഗം, ദുരിതം ഇവയിൽ നിന്നും രക്ഷിക്കാൻ മാത്രം പ്രാർത്ഥിക്കുക. രാത്രി ഉറങ്ങും മുൻപ് അറിഞ്ഞോ അറിയാതെയാേ പറ്റിപ്പോയ തെറ്റുകൾക്ക് ഗണപതി ഭഗവാനോട് ക്ഷമ പറയണം. ദു:സ്വപ്നങ്ങളില്ലാതെ സുഖമായി ഉറങ്ങാനും അഭീഷ്ട സിദ്ധിക്കും പ്രാർത്ഥിക്കണം.

ഗണപതി ഭഗവാന്റെ രൂപം മനസിൽ സങ്കല്പിച്ച് ഓം ഗം ഗണപതയേ നമഃ എന്ന് കഴിയുന്നത്ര തവണ ജപിച്ച ശേഷം ഇഷ്ടമുള്ള മറ്റ് ഗണേശ മന്ത്രങ്ങൾ ജപിക്കണം. ഇങ്ങനെ മാനസ പൂജ കഴിഞ്ഞ ശേഷം തൻ്റെ ആവശ്യങ്ങൾ ഭഗവാനോട് പറയണം.ഉദയത്തിന് തൊട്ടു മുൻപ് ഗണേശപൂജ ചെയ്യുക വളരെ നല്ലതാണ്. ഈ സമയത്താണ് ക്ഷേത്രങ്ങളിൽ ഗണപതി ഹോമം നടത്തുന്നത്. നാഗദോഷവും ശനിദോഷവും അകറ്റാനും ഗണേശഭജനം ഉത്തമമാണ്.

lord ganesha Austrology