ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും; ശനീശ്വരനെ ആരാധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

സൂര്യഭഗവാന്റെയും ഛായാദേവിയുടെയും പുത്രനാണ് ശനി ഭഗവാൻ. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനമുള്ള ദൈവ സങ്കല്പ്പമാണ് ശനി. പരമശിവന്റെ കടുത്തഭക്തനായ ശനീശ്വരൻ തന്റെ ആരാധനമൂർത്തിയപോലെ തന്നെ ഒരേസമയം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്.

author-image
Greeshma Rakesh
New Update
ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും; ശനീശ്വരനെ ആരാധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

സൂര്യഭഗവാന്റെയും ഛായാദേവിയുടെയും പുത്രനാണ് ശനി ഭഗവാൻ. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനമുള്ള ദൈവ സങ്കല്പ്പമാണ് ശനി. പരമശിവന്റെ കടുത്തഭക്തനായ ശനീശ്വരൻ തന്റെ ആരാധനമൂർത്തിയപോലെ തന്നെ ഒരേസമയം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്.

നന്മ ചെയ്യുന്നവർക്ക് സംരക്ഷകനും തിന്മ ചെയ്യുന്നവർക്ക് ശിക്ഷകനുമാണ് ശനിദേവൻ.പൊതുവെ ഗ്രഹനിലയിൽ ശനി പ്രതികൂല സ്ഥാനത്താണെങ്കിൽ ഏഴരശനി, കണ്ടകശനി തുടങ്ങി പല ശനിദോഷങ്ങളാലുള്ള ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നു. എന്നാൽ ശനി അനുകൂലഭാവത്തിലാണെങ്കിൽ വിദ്യയും, ബുദ്ധിയും, സമ്പത്തും, ഐശ്വര്യവും വന്നുചേരും.

ശനീശ്വരനെ ആരാധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

  • ശനി എണ്ണ അഭിഷേകം നിഷിദ്ധമാണ്. അതുപോലെ ശനീശ്വരന് ദീപം തെളിയിക്കേണ്ടത് ആൽമര ചുവട്ടിലോ ശനി ക്ഷേത്രത്തിലോ ആയിരിക്കണം.
  • ശനി ക്ഷേത്രത്തിൽ, ശനി മന്ത്രങ്ങളും സ്‌തോത്രങ്ങളും ജപിക്കുന്നത് മംഗളകരമായ ഫലങ്ങൾ നൽകും
  • ശനിദോഷം കുറയ്ക്കാൻ, ശനി-യെ പ്രതിനിധീകരിക്കുന്ന കടുകെണ്ണ, കറുത്ത നിറമുള്ള വസ്തുക്കൾ, ഇരുമ്പ് പാത്രങ്ങൾ മുതലായ വസ്തുക്കൾ ദാനം ചെയ്യുക.
  • ശനിയാഴ്ചകളിൽ പാവപ്പെട്ടവർക്കും കാക്കകൾക്കും മറ്റ് പക്ഷിമൃഗാദികൾക്കും ഭക്ഷണം കൊടുക്കുക.
  • ഹനുമാൻ, കാലഭൈരവൻ, ആൽമരം എന്നിവയെ ആരാധിക്കുന്നത്, ശനി പ്രീതികരമാണ്.
  • ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകുന്നത്, വലിയ ശനിദോഷ സമയങ്ങളിൽ പോലെ ദുരിതങ്ങളെ കുറയ്ക്കാൻ സഹായിക്കും.

  • ഇത്തരം നിഷേധാത്കമായ സ്വഭാവ ഉടമകൾ വലിയ വില കൊടുക്കേണ്ടി വരും. അഭിമാനവും, അഹങ്കാരവും, പദവികളും, സമ്പത്തും, ഐസ്വര്യവും എല്ലാം നഷ്ടപ്പെടും.
  • നല്ലതോ ചീത്തയോ ആകട്ടെ, നമുക്ക് അർഹമായത് മാത്രം അവൻ നൽകുന്നു. അതായത് നന്മ ചെയ്താൽ ഗുണഫലവും, തിന്മ ചെയ്താൽ ദോഷഫലവും ശനിയാൽ ഭവിക്കും.
  • അമിതമായ കോപവും അമിതമായ കാമവും ശനിയുടെ അപ്രീതി ക്ഷണിച്ചുവരുത്തും.
  • പണവും ആരോഗ്യവും നഷ്ടപ്പെടുമ്പോഴെല്ലാം, ശനിയുടെ സ്വാധീനത്തിലായിരുന്നുവെന്ന് ഉറപ്പിക്കാം. അതിനാൽ അവർ ശനിദോഷ പരിഹാരങ്ങളിലേക്ക് കടക്കണം.
  • ശനിദോഷങ്ങളിൽ നിന്ന് മുക്തി നേടാനും പാപങ്ങളിൽ നിന്ന് മോക്ഷം നേടാനും നവഗ്രഹ പൂജകളും, ഹോമവും ഒക്കെ നടത്താം. പ്രധാന പരിഹാരം എന്നത്, ദാനധർമ്മാദികൾ നടത്തുകയെന്നതാണ്.
  • ശനി അപ്രീതികരമായ കാലത്ത് പരമശിവൻ, മഹാഗണപതി, ഹനുമാൻ തുടങ്ങിയ ദേവതകളെ ഭജിക്കാവുന്നതാണ്. ശനി ഭഗവാൻ ഈ ദേവതകളുടെ ഭക്തരോട് എപ്പോഴും സൗമ്യനായി നിൽക്കും.

astrology lord shani worshipping