പ്രകൃതി, ഗ്രഹങ്ങൾ, മറ്റ് ഊർജ്ജങ്ങൾ എന്നിവയുടെ അഞ്ച് ഘടകങ്ങളെ സന്തുലിതമാക്കുന്ന ഒരു ഇന്ത്യൻ ദിശാ ശാസ്ത്രമാണ് വാസ്തു ശാസ്ത്രം.ജ്യോതിശാസ്ത്രം, കല, ജ്യോതിഷം എന്നിവയെ സംയോജിപ്പിച്ച് ഏറ്റവും ഗുണകരമായ താമസസ്ഥലങ്ങൾ നിർമ്മിക്കാൻ വാസ്തു ശാസ്ത്രം സഹായിക്കും.
ഇത്തരത്തിൽ വാസ്തു ശാസ്ത്രം പാലിച്ച് വീട് വയ്ക്കുമ്പോൾ പ്രധാനമായി പാലിക്കേണ്ട ഒന്നാണ് നാല് കൃത്യമായ ദിശകളിൽ ഏതെങ്കിലും ഒരു ദിശയിലേക്ക് മുഖമായി ഗൃഹങ്ങൾ നിർമ്മിക്കുക എന്നത്. മാത്രമല്ല വലിയ ഭൂമികളെ പ്ലോട്ടുകളാക്കി തിരിക്കുമ്പോൾ വഴിയും പ്ലോട്ടുകളും ദിശയ്ക്കനുസരിച്ച് അല്ലെങ്കിൽ ദിശയ്ക്ക് സമാന്തരമായി ചെയ്യുന്നതാണ് കൂടുതസ്‍ ഉത്തമം.
ഇനി ഗൃഹത്തിന്റെ ദർശനത്തിലേയ്ക്ക് പന്നാൽ ആദ്യം മനസ്സിലാക്കേണ്ടത് ദിശകളെപ്പറ്റിയാണ്. ഭൂമിയിൽ എട്ട് ദിക്കുകളുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. നാല് മഹാദിക്കുകളും നാല് വിദിക്കുകളും കൂടിയാണ് എട്ട് ദിക്കുകൾ വരുന്നത്. കൃത്യമായ കിഴക്ക്, കൃത്യമായ തെക്ക്, കൃത്യമായ പടിഞ്ഞാറ്, കൃത്യമായ വടക്ക് എന്നിവയാണ് നാല് മഹാദിക്കുകൾ. തെക്കുകിഴക്കേ കോൺ, തെക്കുപടിഞ്ഞാറേ കോൺ, വടക്കുപടിഞ്ഞാറെ കോൺ, വടക്കുകിഴക്ക് കോൺ എന്നിവയാണ് നാല് വിദിക്കുകൾ.
മേൽപറഞ്ഞ എട്ട് ദിക്കുകളിൽ കോൺ തിരിഞ്ഞ ദിശകളിലേക്ക് മുഖമായി ഗൃഹങ്ങൾ നിർമ്മിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോശം ചെയ്യും. അഥവാ ഉയർച്ച ഉണ്ടാക്കി തരുന്നതും വാസയോഗ്യവുമായ ഗൃഹങ്ങൾക്ക് യോജിച്ച ലക്ഷണമല്ല എന്നുമാണ് ശാസ്ത്രം പറയുന്നത്.
കൃത്യമായ ദിശകളിലേക്ക് മുഖമായി മാത്രമാണ് ഗൃഹങ്ങൾ നിർമ്മിക്കേണ്ടത് എന്ന് വാസ്തുശാസ്ത്രം സുവ്യക്തമായി പറയുമ്പോഴും വഴികൾക്ക് സമാന്തരമായി കോണുതിരിഞ്ഞ് ദിശകളിലേക്ക് മുഖമായി എലിവേഷൻ മാത്രം പ്രാധാന്യമായി ചിന്തിച്ച് ഗൃഹങ്ങൾ നിർമ്മിക്കരുത്.