രാവണന്റെ ശിവതാണ്ഡവ സ്‌തോത്രത്താൽ പരമേശ്വരനെ ഭജിക്കൂ; അനുഗ്രഹങ്ങളും നേട്ടങ്ങളും പ്രധാനമാകും

ശിവതാണ്ഡവ സ്‌തോത്രം ജപിക്കുവാൻ ഏറ്റവും ഉത്തമായ സമയം ബ്രഹ്‌മ മുഹൂർത്തം, പ്രദോഷകാലം, തിങ്കളാഴ്ചയാണ്. പ്രഭാതത്തിലും സായം സന്ധ്യയിലും പതിവായി ജപിക്കാം. സൂര്യാസ്തമയത്തിന് മുമ്പ് ജപിക്കുന്നതാണ് ഗുണകരം.

author-image
Greeshma Rakesh
New Update
രാവണന്റെ ശിവതാണ്ഡവ സ്‌തോത്രത്താൽ പരമേശ്വരനെ ഭജിക്കൂ; അനുഗ്രഹങ്ങളും നേട്ടങ്ങളും പ്രധാനമാകും

ത്രിഭുവനങ്ങളെയും ഭയപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നതാണ് പരമശിവന്റെ താണ്ഡവം. പരമശിവന്റെ ഏഴ് താണ്ഡവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആനന്ദ താണ്ഡവവും രുദ്ര താണ്ഡവവുമാണ്. സതിദേവി, ദക്ഷയാഗത്തിൽ ആത്മഹൂതി നടത്തിയപ്പോൾ, പരമശിവൻ സംഹാര രുദ്രനായി താണ്ഡവം ആടിയപ്പോൾ ത്രിഭുവനങ്ങളും വിറച്ചെന്നാണ് പുരാണങ്ങൾ ഉൾപ്പെടെ പറയുന്നത്. മഹാദേവന്റെ ഈ രുദ്ര താണ്ഡവത്തെ സ്തുതിച്ച്, രാക്ഷസ രാജാവും ലങ്കാധിപതിയുമായ രാവണൻ ജപിച്ച സ്‌തോത്രമാണ് ശിവതാണ്ഡവ സ്‌തോത്രം.

അഹങ്കാരത്താൽ മതിമറന്ന രാവണൻ സാക്ഷാൽ പരമശിവനെ വെല്ലുവിളിച്ച് കൈലാസം അമ്മാനമാട്ടുവാൻ ശ്രമിച്ചു. എന്നാൽ പരമശിവന്റെ ശക്തിയാൽ കൈലാസ പർവ്വതത്തിനടിയിൽപ്പെട്ട് രാവണന്റെ കരങ്ങൾ ഞെരിഞ്ഞമർന്നു.അവസാനം അതിൽ നിന്ന് മോചിതനാകുവാൻ, ശിവപ്രീതി നേടാൻ രാവണൻ ആ നിലയിൽ നിന്ന് ജപിച്ച സ്‌തോത്രമാണ് ശിവതാണ്ഡവ സ്‌തോത്രം. ഈ സ്തോത്രം ജപിക്കുന്നതിലൂടെ പരമശിവന്റെ അനുഗ്രഹം ഉണ്ടാകും.ശിവതാണ്ഡവ സ്‌തോത്രം ജപിക്കുവാൻ ഏറ്റവും ഉത്തമായ സമയം ബ്രഹ്‌മ മുഹൂർത്തം, പ്രദോഷകാലം, തിങ്കളാഴ്ചയാണ്. പ്രഭാതത്തിലും സായം സന്ധ്യയിലും പതിവായി ജപിക്കാം. സൂര്യാസ്തമയത്തിന് മുമ്പ് ജപിക്കുന്നതാണ് ഗുണകരം. ശിവതാണ്ഡവ സ്‌തോത്രത്താൽ പരമേശ്വരനെ ഭജിച്ചാൽ പ്രദാനമാകുന്ന അനുഗ്രഹങ്ങൾ അറിയാം...

ലൗകിക സുഖങ്ങൾ: സമ്പത്തും ആഡംബരങ്ങളും അനുഭവിക്കുന്നതിനായും ലൗകിക സുഖങ്ങളുടെ ആഗ്രഹ സാക്ഷാത്കാരതിനായി ശിവതാണ്ഡവ സ്‌തോത്രം നിത്യവും ജപിക്കാം. ഇതിലൂടെ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നു. ലൗകിക സുഖങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല. പതിവായി ഈ സ്‌തോത്രം ജപിക്കുന്നതിലൂടെ ഭക്തർക്ക് കർമ്മ തടസങ്ങളെല്ലാം ഒഴിവാകും.

കുടുംബ സമാധാനം: കുടുംബാംഗങ്ങളോടൊപ്പം ശിവ താണ്ഡവ സ്‌തോത്രം ജപിച്ചാൽ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകും. ദമ്പതികൾ ഇത് പാരായണം ചെയ്താൽ സന്തോഷകരമായ ദാമ്പത്യജീവിതവും, ദാമ്പത്യ ഐശ്വര്യവും പ്രദാനമാകുന്നു. അവിവാഹിതരായ ആളുകൾക്ക് മംഗല്യ ഭാഗ്യത്തിനായും ഇത് ജപിക്കാം.

സാമ്പത്തിക പ്രശ്‌നങ്ങൾ: കടങ്ങളും മറ്റ് സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്നവർക്ക് അതിൽ നിന്ന് മുക്തി നേടാൻ ശിവതാണ്ഡവ സ്‌തോത്രം ജപിക്കാവുന്നതാണ്. ദീർഘകാലമായി നിലനിൽക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കപ്പെടും.

കർമ്മ രംഗത്ത് വിജയം: ശിവതാണ്ഡവ സ്‌തോത്രം പതിവായി ജപിക്കുന്നത് ജീവിതത്തിലെ ഏത് വെല്ലുവിളിയും നേരിടാൻ പ്രാപ്തനാക്കുന്നു. പ്രൊഫഷണൽ, കരിയർ രംഗത്തെ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാനും കർമ്മരംഗത്ത് വിജയം നേടാനമുള്ള കരുത്ത് ഇത് ജപിക്കൂന്നതിലൂടെ നേടാം.

ശത്രുമുക്തി: ശത്രു കർമ്മങ്ങൾ അല്ലെങ്കിൽ ശത്രുതയിൽ നിന്ന് സംരക്ഷണം നൽകുന്നു. ഭയവും ആശയകുഴപ്പങ്ങളും അകറ്റി സമാധാനം പ്രദാനം ചെയ്യുന്നു. കോടതി വ്യഹാരങ്ങൾ പോലുള്ള കാര്യങ്ങളിൽ വിജയവും നേടാൻ സാധിക്കുന്നു.

സന്തതി: സദ് സന്താനത്തിനായും, സന്താന യോഗമില്ലാത്തവർക്കും, സന്താനങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കും, സാന്താനങ്ങളുടെ ഐശ്വര്യത്തിനും ശിവതാണ്ഡവ സ്‌തോത്രം ജപിക്കാം. പ്രദോഷത്തിൽ വ്രതമനുഷ്ഠിച്ച് ഈ സ്‌തോത്രം ജപിക്കുകയാണെങ്കിൽ കൂടുതൽ അനുഗ്രഹപ്രദമായിരിക്കും.

ഗ്രഹണ സമയം: ശിവതാണ്ഡവ സ്‌തോത്രം ജപിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ഗ്രഹണ സമയം. ഗ്രഹണ ദിവസം മൂന്നിന്റെ ഗുണിതങ്ങളായി (3, 9, 12, 18, 51, 108) ഈ സ്‌തോത്രം ജപിച്ചാൽ എല്ലാ ആഗ്രഹങ്ങളും സഫലമാക്കും. സർവ്വ പാപങ്ങളും അകന്ന് ശിവസന്നിധിയിൽ മോക്ഷം പൂകാനും സാധിക്കും.

രോഗദുരിതങ്ങൾ: രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ശിവതാണ്ഡവ സ്‌തോത്രം ജപിക്കാം. അത് രോഗ ദുരിതങ്ങളെ അകറ്റി ആരോഗ്യം പ്രദാനം ചെയ്യുന്നു. ആയുരാരോഗ്യത്തിന് ദോഷകരമായ കാര്യങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

മന്ത്ര സാധനയുടെ ഗുണങ്ങളും പ്രാധാന്യവും

പാപ പരിഹാരം: പാപദോഷങ്ങൾ അകലാനും അതിന് പരിഹാരമായും ഈ സ്‌തോത്രം ജപിക്കാം. ഗ്രഹദോഷങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക്, പ്രത്യേകിച്ച് ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് രാവിലെയും വൈകിട്ടും ശിവതാണ്ഡവ സ്‌തോത്രം ജപിക്കാം.

ആഗ്രഹസാഫല്യം: ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ അത് സാക്ഷാത്കരിക്കാൻ പതിവായി ശിവതാണ്ഡവ സ്‌തോത്രം ജപിക്കുന്നത് ഉത്തമമാണ്.

mahadev ravanas shiva tandava stotra autrology