ജനന രാശികളുടെ 4, 7, 10 രാശികളില്‍ രണ്ടര വര്‍ഷ കാലയളവിൽ ശനി സഞ്ചരിക്കുന്നതാണ് കണ്ടക ശനി എന്ന് പറയുന്നത് . 'കണ്ടക ശനി കൊണ്ടേപോകൂ എന്നൊരു പഴഞ്ചൊല്ലും നിലനിൽക്കുന്നുണ്ട് . ശനി ദോഷം നില നിൽക്കുന്ന സമയങ്ങളിൽ സാമ്പത്തിക ഇടപാടുകള്‍, വാഹന ഉപയോഗം, ആരോഗ്യസംരക്ഷണം കുടുംബ ബന്ധങ്ങള്‍ എന്നീ കാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ് .
ശനി ദോഷപരിഹാരത്തിനായി വീടിന്റെ തെക്ക് - കിഴക്കോ തെക്ക് -പടിഞ്ഞാറോ ഭാഗത്ത് മാസത്തില്‍ രണ്ട് ശനിയാഴ്ച എള്ള് കിഴി കെട്ടി, എള്ളെണ്ണ ഒഴിച്ച് ദീപം തെളിക്കുന്നത് പരിഹാരമാകും .ശനിദേവന്റെ മൂല മന്ത്രമായ ഓം ശനീശ്വരായ നമഃ എന്ന് ജപിക്കുന്നതും നല്ലതാണ് .