ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും . ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിയിക്കും. എന്നാൽ വൈറസ് വ്യാപന സാഹചര്യത്തിൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. ക്ഷേത്ര തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിക്ക് ആഴിയിൽ അഗ്നി പകരും. ചിങ്ങമാസം ഒന്നാം തിയ്യതിയായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും തുടർന്ന് നിർമാല്യ ദർശനവും നെയ്യ് അഭിഷേകവും ഉണ്ടാവും

author-image
online desk
New Update
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറക്കും

 

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും . ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിയിക്കും. എന്നാൽ വൈറസ് വ്യാപന സാഹചര്യത്തിൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. ക്ഷേത്ര തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിക്ക് ആഴിയിൽ അഗ്നി പകരും. ചിങ്ങമാസം ഒന്നാം തിയ്യതിയായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും തുടർന്ന് നിർമാല്യ ദർശനവും നെയ്യ് അഭിഷേകവും ഉണ്ടാവും

shabari mala