സന്താനഭാഗ്യത്തിന് ഷഷ്ഠിവ്രതം

സന്താനഭാഗ്യത്തിന് ഏറ്റവും നല്ലതാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഈ വ്രതത്തിലൂടെ രോഗശാന്തിയുണ്ടാകും. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് ഏറ്റവും ഉത്തമം. ഷഷ്ഠിയുടെ തലേദിവസം ഒരു നേരമേ ഭക്ഷണം കഴിക്കാവൂ. ഷഷ്ഠിദിനം ഉപവാസമോ ഒരിക്കലോ ആകാം.

author-image
online desk
New Update
സന്താനഭാഗ്യത്തിന് ഷഷ്ഠിവ്രതം

സന്താനഭാഗ്യത്തിന് ഏറ്റവും നല്ലതാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഈ വ്രതത്തിലൂടെ രോഗശാന്തിയുണ്ടാകും. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് ഏറ്റവും ഉത്തമം. ഷഷ്ഠിയുടെ തലേദിവസം ഒരു നേരമേ ഭക്ഷണം കഴിക്കാവൂ. ഷഷ്ഠിദിനം ഉപവാസമോ ഒരിക്കലോ ആകാം.

ഉച്ചപൂജയുടെ നിവേദ്യമായിരിക്കണം ഒരിക്കല്‍ കഴിക്കുന്നത്. സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലണം. പുരാണം വായിക്കണം. രാത്രി പൂജ കഴിഞ്ഞ് വ്രതം പൂര്‍ത്തിയാക്കാം. ഷഷ്ഠിദിവസം മാത്രമായും ആറു ദിവസം തുടര്‍ച്ചയായും ഈ വ്രതമെടുക്കാം.

തികഞ്ഞ ശ്രദ്ധയും ഭക്തിയും ഉണ്ടെങ്കിലേ ഫലസിദ്ധിയുണ്ടാകൂ. വ്രതദിനവും
തലേന്നും പകലുറങ്ങരുത്. ആഢംബരമൊന്നും പാടില്ല. 6,12,18 തുടങ്ങി യഥാശക്തി ദിവസം വ്രതം എടുക്കണം.

vratham