ശബരിമല അയ്യപ്പന്റെ ആഭരണങ്ങളെയാണ് തിരുവാഭരണം എന്ന് വിളിക്കുന്നത്. സ്വര്‍ണ്ണത്താല്‍ നിര്‍മ്മിക്കപെ്പട്ട ഇവ പന്തളരാജാവ് ശബരിമല ശാസ്താവിനു നല്‍കിയതാണെന്ന് വിശ്വസിക്കപെ്പടുന്നു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന ഇവ മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുകയും ചെയ്യും. മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്. തിരുമുഖം , പ്രഭാമണ്ഡലം, വലിയ ചുരിക ,ചെറിയ ചുരിക , ആന , കടുവ, വെള്ളി കെട്ടിയ വലംപിരി ശംഖ് , ലക്ഷ്മി രൂപം, പൂന്തട്ടം , നവരത്‌നമോതിരം , ശരപൊളി മാല , വെളക്കു മാല , മണി മാല , എറുക്കും പൂമാല , കഞ്ചമ്പരം , കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങള്‍, കൊടിപെ്പട്ടി , നെറ്റിപ്പട്ടം , ജീവതകൊടികള്‍ , മെഴുവട്ടക്കുട എന്നിവയാണ് അയ്യന്റെ തിരുവാഭരണപ്പെട്ടിയിലുള്ളത്. പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം നവംബര്‍ 16 മുതല്‍ ജനുവരി 11 വരെ തിരുവാബരണങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശിക്കാവുന്നതാണ്.
അയ്യന്റെ തിരുവാഭരണങ്ങള്‍
ശബരിമല അയ്യപ്പന്റെ ആഭരണങ്ങളെയാണ് തിരുവാഭരണം എന്ന് വിളിക്കുന്നത്. സ്വര്‍ണ്ണത്താല്‍ നിര്‍മ്മിക്കപെ്പട്ട ഇവ പന്തളരാജാവ് ശബരിമല ശാസ്താവിനു നല്‍കിയതാണെന്ന് വിശ്വസിക്കപെ്പടുന്നു.
New Update