കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി കണ്ണ്ണഴുതുമ്പോള്‍..............

കുഞ്ഞുങ്ങളെ സംബന്ധിച്ച് ആദ്യമായി ചെയ്യുന്നതെന്തും ചടങ്ങുകളായി ആഘോഷിക്കാറുണ്ട്. തൊട്ടിലുകൊട്ടല്‍. കണ്ണെഴുതിക്കല്‍ , പേരിടല്‍ , ചോറൂണ് ഇവയെല്ലാം ചടങ്ങുകളാണ്. പുതിയ കാലഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കണ്‍മഷി എഴുതാന്‍ പാടില്ലായെന്ന് ചില ഡോക്ടര്‍മാരെങ്കിലും പറയാറുണ്ട്.

author-image
sruthy sajeev
New Update
കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി കണ്ണ്ണഴുതുമ്പോള്‍..............

കുഞ്ഞുങ്ങളെ സംബന്ധിച്ച് ആദ്യമായി ചെയ്യുന്നതെന്തും ചടങ്ങുകളായി ആഘോഷിക്കാറുണ്ട്. തൊട്ടിലുകൊട്ടല്‍. കണ്ണെഴുതിക്കല്‍ , പേരിടല്‍ , ചോറൂണ് ഇവയെല്ലാം ചടങ്ങുകളാണ്. പുതിയ കാലഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കണ്‍മഷി എഴുതാന്‍ പാടില്ലായെന്ന് ചില ഡോക്ടര്‍മാരെങ്കിലും പറയാറുണ്ട്.

എന്നാല്‍ കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ് പണ്ടുകാലത്ത് ആഘോഷമായി കൊണ്ടാടിയിരുന്നു. കുട്ടി ജനിച്ച് ഒന്‍പതാം ദിവസം രാവിലെ കുളിപ്പിച്ച് കണ്ണെഴുതിക്കാം. ഇതിന് സാധാരണ ഉപയോഗിക്കുന്ന കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല. കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന് ചില പ്രത്യേകതകള്‍ ഉണ്ട്. കയ്യോന്നി നീരും നാരങ്ങാനാരും തുല്യമായി ചേര്‍ത്ത് അതില്‍ വെള്ളമുണ്ടിന്റെ കഷ്ണം മുക്കി ഉണക്കി അത് പ്‌ളാവിന്‍ വിറക് കത്തിക്കുന്ന നാളത്തില്‍ കത്തിച്ച് കിട്ടുന്ന കരിയില്‍ നെയ്യ് ചേര്‍ത്ത് കണ്‍മഷി തയ്യാറാക്കാം.

കുഞ്ഞിനെ തെക്കോട്ട് തല വരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക് ദര്‍ശനമായി തിരിഞ്ഞ് നിന്ന് വലതുകയ്യിലെ മോതിര വിരല്‍ കൊണ്ട് ആദ്യം ഇടത്് കണ്ണിലും പിന്നീട് വലതു

കണ്ണിലും മഷിയെഴുതിക്കണം.

baby