ക്ഷേത്രങ്ങളില്‍ ശയന പ്രദക്ഷിണം ചെയ്യുന്നതിന്റെ കാരണം

എന്നാല്‍, മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം.

author-image
parvathyanoop
New Update
ക്ഷേത്രങ്ങളില്‍ ശയന പ്രദക്ഷിണം ചെയ്യുന്നതിന്റെ കാരണം

ക്ഷേത്രങ്ങളില്‍ ശയന പ്രദക്ഷിണം വളലം പ്രത്യേകത നിറഞ്ഞ ഒന്നാണ്.കാര്യസാദ്ധ്യത്തിനായി നമ്മള്‍ പല വഴിപാടുകള്‍ നടത്താറുണ്ട്. ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്. പലപ്പോഴും പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍, മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം.

അത് ആരാധിക്കുന്ന ദൈവത്തിന് മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മാത്രമല്ല, ഈ ആരാധനയിലൂടെ ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജവും വലുതാണ്.പല ക്ഷേത്രങ്ങളിലും പുരുഷന്‍മാരും സ്ത്രീകളും ശയനപ്രദക്ഷിണം നടത്താറുണ്ട്. എന്നാല്‍, ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിച്ചിട്ടില്ല.

പകരം സ്ത്രീകള്‍ അടി പ്രദക്ഷിണമാണ് അവിടെ ചെയ്യുന്നത്. അത് ശയനപ്രദക്ഷിണത്തിന് തുല്യമായാണ് ഗുരുവായൂരില്‍ കണക്കാക്കുന്നത്.അമ്പലത്തില്‍ പോയി തൊഴുത് പ്രദക്ഷിണം വെക്കുക. എല്ലാവരുടെയും പതിവാണല്ലോ അത്. പ്രദക്ഷിണം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലരും ഇവ ശ്രദ്ധിക്കുന്നില്ല.

ഓരോ തവണയും തെറ്റായ രീതിയില്‍ നടത്തുന്ന ക്ഷേത്ര പ്രദക്ഷിണം പലപ്പോഴും ദോഷഫലങ്ങളാണ് നമുക്ക് തരുക. ഓരോ പ്രദക്ഷിണത്തിന്റെ എണ്ണം ദേവതാ സങ്കല്‍പ്പങ്ങള്‍ക്ക് വ്യത്യസ്തമാണ്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് 2, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണങ്ങള്‍.

ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.പ്രദക്ഷിണത്തിന് ഒരു കണക്കുണ്ട് ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെയാണ് കണക്ക്. സാധാരണമായി മൂന്ന് പ്രദക്ഷിണം നടത്താം. ഇതിന് പിന്നില്‍ പാപമോചനം, ദേവദര്‍ശന ഫലം, ഐശ്വര്യം എന്നിങ്ങനെ മൂന്ന് ഗുണഫലങ്ങളുമുണ്ട്.

ഇത് പല ക്ഷേത്രങ്ങളിലും വഴിപാടായി നടത്തുന്നതാണ്. ജീവിതത്തില്‍ അലട്ടുന്ന വലിയ പ്രശ്‌നങ്ങള്‍ ഒഴിയാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. പ്രദക്ഷിണ സമയത്ത് ക്ഷേത്രത്തിലെ ബലിക്കല്ലില്‍ ഒരിക്കലും തൊടാന്‍ പാടില്ല.

devotional shyayana pradhakshina