മഹാവിഷ്ണുവിന് ഏറ്റവും പ്രീതികരമായ സൂക്തമാണ് പുരുഷ സൂക്തം. രാവണന്റെ ഉപദ്രവം കൊണ്ട് പൊറുതി മുട്ടിയ ദേവന്മാരും മഹര്‍ഷിമാരും ബ്രഹ്‌മദേവനെയും ശ്രീമഹാദേവനെയും കൂട്ടി വൈകുണ്ഠത്തില്‍ ചെന്നു. തുടര്‍ന്ന് വിഷ്ണുവിനെ പുരുഷസൂക്തം ചൊല്ലി സ്തുതിച്ചു പ്രീതിപ്പെടുത്തി എന്നുമാണ് രാമായണത്തില്‍ പറയുന്നത്.
പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന വിരാട് സ്വരൂപിയായ വിഷ്ണു ഭഗവാനെയാണ് ഈ സൂക്തത്തില്‍ സ്തുതിക്കുന്നത്. പാപശാന്തിക്കും ഐശ്വര്യ ലബ്ധിക്കും ഇഷ്ടകാര്യ വിജയത്തിനും ഗുണകരമാണ് ഈ സൂക്തം. ഭൗതിക സുഖത്തിനു മാത്രമല്ല, പാപശമനത്തിനും മോക്ഷപ്രാപ്തിക്കും ഈ സൂക്തം വഴിയൊരുക്കുന്നു.
താമര, തുളസി എന്നിവ കൊണ്ട് അതിരാവിലെ ഈ പുഷ്പാഞ്ജലി ചെയ്യുന്നത് മനശ്ശാന്തിക്കും ഗുണകരമാണ്. ഏതൊരുവിഷയത്തിലും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്ന് രക്ഷനേടാനും ഈ സൂക്തം സഹായിക്കും.
നെയ് വിളക്കിനു മുന്നിലിരുന്ന് ഈ മന്ത്രം ജപിക്കുകയോ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നടത്തുകയോ ആവാം.