അതിവേഗം ഫലം നല്‍കുന്ന, വൈഷ്ണവ ഭാവമാണ് ലക്ഷ്മീ നരസിംഹം. ലക്ഷ്മി നരസിംഹ ധ്യാനം വളരെ വേഗത്തില്‍ ഉദ്ദിഷ്ട കാര്യസിദ്ധി ലഭിക്കും.
ലക്ഷ്മീ നരസിംഹ ധ്യാനം
ക്ഷീരാബ്ധൗ വസു മുഖ്യ ദേവനികരൈ
രഗ്രാദി സംവേഷ്ടിത:
ശംഖം ചക്ര ഗദാംബുജം നിജകരൈ
ര്‍ ബ്ബിഭ്രത് ത്രിനേത്ര: സിത:
സര്‍പ്പാധീശ ഫണാത പത്ര ലസിത:
പീതംബരാലംകൃതോ
ലക്ഷ്മ്യാ ശ്ലിഷ്ട കളേ രൊ നരഹരി:
സ്താന്നീലകണ്ഡോ മുദേ
പാല്‍ക്കടലില്‍ വസുക്കള്‍ മുതലായ ദേവന്മാരാല്‍ നാലുപുറവും ചുറ്റപ്പെട്ടവനും ശംഖ് ചക്രം ഗദ താമരപ്പൂവ് എന്നിവ കൈകളില്‍ ധരിക്കുന്നവനും മൂന്നു കണ്ണുകളുള്ളവനും വെളുത്ത നിറമുള്ളവനും അനന്തന്റെ ഫണങ്ങളാകുന്ന കുട കൊണ്ട് ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനും ലക്ഷ്മിയാല്‍ ആലിംഗനം ചെയ്യപ്പെടുന്ന ശരീരത്തോടുകൂടിയവനും നീലനിറമുള്ള കഴുത്തുള്ളവനുമായ ശ്രീ നരസിംഹ മൂര്‍ത്തി സന്തോഷം തരട്ടെ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്.