നല്ല തുടക്കത്തിന് ഗണപതി ഭഗവാന്റെ അനുഗ്രഹം തേടും. ഭഗവാന്‍ വിഘ്‌നങ്ങളെല്ലാം അകറ്റും.
എല്ലാ തടസ്സങ്ങളും നീക്കി ഏതൊരു ഉദ്യമവും മംഗളകരമായി മാറുന്നതിന് ഭഗവാന്റെ അനുഗ്രഹം വേണം. അതുകൊണ്ടാണ് ഏതു മൂര്‍ത്തിയുടെ ക്ഷേത്രത്തിലും വിഘ്‌നേശ്വരന് പ്രത്യേക സ്ഥാനം നല്‍കിയിരിക്കുന്നത്.
ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് കറുകമാല. ഗണപതി ക്ഷേത്രത്തില്‍ പുലര്‍ച്ചെ എത്തിയാണ് കറുകമാല ചാര്‍ത്തേണ്ടത്. ഇത് ഏറെ ഐശ്വര്യദായകമാണ്.
ഭഗവാന് കറുകമാല ചാര്‍ത്തുന്നത് രോഗശാന്തി നല്‍കും. മാത്രമല്ല, അഭീഷ്ട സിദ്ധിയും കൈവരും. വിഘ്‌നങ്ങള്‍ മാറാന്‍ കറുക കൊണ്ട് പുഷ്പാഞ്ജലി നടത്തുന്നതും ഉത്തമം.